Chapter Title : Love Or Hate 03 [Rahul Rk]
ചെറിയ ഒരു ഇഷ്ടം ഉണ്ട്.. പ്രേമം ഒന്നും അല്ല.. അവന്റെ സ്വഭാവം വച്ച് വേറെ പല ഇഷ്ടവും ആവനെ ചാൻസ് ഒള്ളു.. പക്ഷേ ഈ ദിയ ആണ് അവന്റെ ശത്രു.. ഇവർ നേർക്ക് നേർ കണ്ടാൽ യുദ്ധം ആണ്.. ഇതൊക്കെ ആണ് ഈ കോളജിന്റെ ഒരു ഇരുപ്പുവശം...
ആൻഡ്രൂ: അപ്പോ ഷൈനിന്റെ മൂക്കിന്റെ പാലം പോകും എന്നർത്ഥം....
ഷൈൻ: ഒന്ന് പോടാ.. അവള് വെറും ഒരു പീറ പെണ്ണ്... എന്റെ ഒരു അടിക്ക് തീരാവുന്നതെ ഒള്ളു അവൾ...
വിഷ്ണു: ബ്രോ അവളെ അങ്ങനെ അങ്ങ് കൊച്ചായി കാണണ്ട അവള് ആള് ചില്ലറക്കാരി അല്ല...
ഷൈൻ: എന്റെ അപ്പന്റെ പേരെ ജോസഫ് തരകൻ എന്നാണ്.. എന്റെ പേര് അറിയാലോ ഷൈൻ ജോസഫ് തരകൻ.. അതോണ്ട് ഞാൻ ഈ പീക്കിരി പെണ്ണിനെ കണ്ട് വീട്ടിൽ ഇരിക്കത്തൊന്നും ഇല്ല..."
വിഷ്ണു: ശരി... ബ്രോ ഇപ്പൊ ഫുഡ് കഴിക്ക്..
വെയിറ്റർ അവർക്ക് മുന്നിൽ ബിരിയാണികൾ നിരത്തി... അവർ മൂന്നുപേരും ആസ്വദിച്ച് കഴിക്കാനും ആരംഭിച്ചു.. പുറമെ നല്ല ധൈര്യം കാണിച്ചെങ്കിലും ഷൈനിന്റെ ഉള്ളിൽ ചെറിയ.. വളരെ ചെറിയ ഒരു പേടി ഇല്ലെ എന്ന് തോന്നുന്നു...
ഇതേ സമയം കോളജിലെ ക്ലാസ്സ് മുറിയിൽ..
????????
വണ്ടിയുടെ സീറ്റിന്റെ അടിയിൽ നിന്നും ബുക്കും മറ്റ് സാധനങ്ങളും എടുത്ത് മായ ക്ലാസ്സിലേക്ക് നടന്നു.. പോകുന്ന വഴിയിൽ അർജുനും കൂട്ടുകാരും തന്നെ നോക്കി പുറത്തേക്ക് പോകുന്നത് അവൾ കണ്ടു...
അവന്റെ നോട്ടത്തിനു പോലും ഇത്ര അസഹനീയതയാണ് ഉള്ളത് എന്ന് മായ സ്വയം മനസ്സിലോർത്തു... അവള് ക്ലാസ്സ് മുറിയിൽ ചെന്നപ്പോൾ ദിയ
💬 Comments
View all comments