Chapter Title : Love Or Hate 03 [Rahul Rk]
ഷൈൻ: ചാമ്പ്യൻ ആണെന്ന് കരുതി അവനെ ആർക്കും തോൽപ്പിക്കാൻ ഒക്കില്ല എന്നൊന്നും അർത്ഥം ഇല്ലല്ലോ...??
വിഷ്ണു: അതിന് ബ്രോക്ക് ബോക്സിങ് അറിയാവോ???
ആ ഒരു ചോദ്യത്തിന് ഷൈനിന്റെ മുന്നിൽ ഉത്തരം ഇല്ലായിരുന്നു...
ഷൈൻ: ഒരു മാസം ഉണ്ടല്ലോ നമുക്ക് നോക്കാം... പക്ഷേ ഒന്നുറപ്പാണ് അവനെ എനിക്ക് തോൽപ്പിക്കണം.. അല്ലെങ്കിൽ അവൻ പറഞ്ഞ പോലെ അന്ന് എന്റെ അന്ത്യം ആയിക്കോട്ടെ...
അവർ മൂന്ന് പേരും കാന്റീൻ വിട്ട് ക്ലാസിലേക്ക് ചെന്നു.. ക്ലാസ്സ് തുടങ്ങാൻ സമയം ആയിരുന്നു അപ്പോളേക്കും...
ക്ലാസ്സിൽ ചെന്നപാടെ കാണുന്നത് ദിയയെ ആണ്.. അവൾ ഷൈനിനെ കണ്ടതും പുച്ഛത്തോടെ ചിരിച്ച് കൊണ്ട് ചോദിച്ചു...
ദിയ: ഹോ.. താൻ വന്നോ.. ഞാൻ കരുതി ഇന്നലെ തന്നെ പേടിച്ച് ഓടിക്കാണും എന്ന്..
പറഞ്ഞ് തീർന്നതും മായ ചുമ്മാ ഇരി എന്ന മട്ടിൽ ദിയയുടെ കയ്യിൽ പിടിച്ചു.. അത് കണ്ടപ്പോൾ അവൾ ബെഞ്ചിലേക്ക് ഇരുന്നു...
ഷൈൻ അവൾക്ക് മറുപടി ഒന്നും കൊടുക്കാൻ പോയില്ല... ആദ്യം അർജുൻ അത് കഴിഞ്ഞ് മതി ദിയ എന്ന് അവൻ മനസ്സിൽ കുറിച്ചിരുന്നു...
അങ്ങനെ അധികം വൈകാതെ തന്നെ ക്ലാസുകൾ ആരംഭിച്ചു.. മിസ്സ് കയ്യിൽ നിറയെ പുസ്തകവും കടലാസുകലുമായി ക്ലാസിലേക്ക് വന്നു.. എല്ലാവരും ഗുഡ് മോണിംഗ് ഒക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ മിസ്സ് സംസാരിച്ച് തുടങ്ങി...
മിസ്സ്: എല്ലാർക്കും അറിയാലോ ഷൈനും ആൻഡ്രുവും നമ്മുടെ ക്ലാസിലെ പുതിയ ജോയിനിങ് ആണ്.. എല്ലാവരും പരിചയപ്പെട്ടു വരുന്നു എന്ന് തോന്നുന്നു.. ഏതായാലും ഇന്ന് അവരുടെ രണ്ടാമത്തെ ദിവസം ആണ്...
പക്ഷേ ഇന്ന് നമുക്ക് പുതിയ ഒരാളെ അതായത് പുതിയ ഒരു ജോയിനിങ്
💬 Comments
View all comments