0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 800
ഇതിനോടകം തന്നെ വിഷ്ണു പൂർണമായും അവരുടെ കൂടെ ആയതിനാൽ അവനോട് ചോദിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് എല്ലാവർക്കും ബോധ്യമായി.... ദിയ ഇതൊന്നും അത്ര വലിയ കാര്യമായി എടുത്തിരുന്നില്ല... അവള് അവളുടെ കാര്യങ്ങളിൽ മുഴുകി ഇരുന്നു.. എന്നാല് മായയുടെ കാര്യത്തിൽ സ്ഥിതി മറ്റൊന്നായിരുന്നു.. അവൾ അപ്പോഴും കൂലങ്കഷമായി എന്തോ ആലോചിക്കുക ആയിരുന്നു.. മറ്റൊന്നും അല്ല.. ഷൈനും അരവിന്ദും തമ്മിൽ സംസാരിച്ച കാര്യങ്ങൾ തന്നെ ആയിരുന്നു... എന്ത് ചതി ആയിരിക്കും അരവിന്ദിന്റെ ചേച്ചി ഷൈനിനോട് ചെയ്തിട്ടുള്ളത്..?? പ്രണയിച്ച് പറ്റിച്ചത് വല്ലതും ആകുമോ..??? അവൾക്ക് അവളുടെ ആകാംഷയെ നിയന്ത്രിക്കാൻ ആയില്ല അവൾ പതിയെ ദിയയെ തോണ്ടി വിളിച്ചു... എന്താ എന്ന് ചോദിച്ച് കൊണ്ട് ദിയ അവളെ തിരിഞ്ഞ് നോക്കി...
മായ: എന്തായിരിക്കും ഷൈനും അരവിന്ദിന്റെ ചേച്ചിയും തമ്മിൽ പ്രശ്നം..?? ഇത് കേട്ടതും ദിയ മറുപടി ഒന്നും പറയാതെ മായയുടെ മുഖത്തേയ്ക്ക് തന്നെ കുറച്ച് നേരം സൂക്ഷിച്ച് നോക്കി... ഇത് കണ്ടപ്പോൾ എന്തോ പന്തികേട് മണത്ത മായ ചോദിച്ചു.. മായ: എന്താ ഇങ്ങനെ നോക്കുന്നത്..?? ദിയ: അല്ല.. ഞാൻ കുറച്ച് നേരായിട്ട്‌ നോക്കുന്നുണ്ട്.. എന്താ മോളുടെ ഉദ്ദേശം..?? മായ: എന്ത് ഉദ്ദേശം..?? ദിയ: നിനക്കെന്താ ആ ഷൈനിന്റെ കാര്യത്തിൽ ഇത്ര ഉത്ക്കണ്ഠ...?? അവൻ ആരാ നിന്റെ.??? മായ: എനിക്ക് ഉത്ക്കണ്ഠ ഒന്നും ഇല്ല.. വെറുതെ ചോദിച്ചതാ.. നീയും കണ്ടതല്ലേ അവർ സംസാരിച്ചത്.. ദിയ: ഒന്നും ഇല്ലേൽ നിനക്ക് കൊള്ളാം.. ഇല്ലെങ്കിൽ പൊന്ന് മോളെ.. ഇടിച്ച് ഞാൻ മൂന്തേടെ ഷൈപ്പ്‌ മാറ്റും..?? ദിയ അത് തമാശക്ക് പറഞ്ഞത് ആണെങ്കിലും മായ അതിൽ പിടിച്ച് ഒരു

💬 Comments

View all comments