0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 799
എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.. എന്നെങ്കിലും നേരിൽ കാണുമ്പോൾ പറയണം എന്ന് കരുതിയിരുന്നത് ആണ്... ഇനിയും നിനക്ക് എന്നെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ... It's ok ഷൈൻ... മറ്റെന്തെങ്കിലും അരവിന്ദ് പറയുന്നതിനും മുന്നേ ഷൈൻ അരവിന്ദിനെ കെട്ടിപ്പിടിച്ചു.. സന്തോഷം നിയന്ത്രിക്കാൻ ആവാതെ അരവിന്ദും തിരികെ ഷൈനിനെ കെട്ടിപ്പിടിച്ചു... ഷൈൻ: സോറി ടാ... അരവിന്ദ്: ഹേയ്.. അതൊന്നും കുഴപ്പല്ല.. എനിക്കറിയാം നിന്റെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും എന്ന്... ഇരുവരും ഏറെ നേരം അങ്ങനെ തന്നെ നിന്നു.. അരവിന്ദ് പറഞ്ഞപോലെ അഞ്ജലിയെ ക്കാൾ കൂടുതൽ അരവിന്ദ് സ്നേഹിച്ചത് ഷൈനിനെ ആയിരുന്നു.. സ്വന്തം ചേട്ടന്റെ സ്ഥാനത്ത് ആയിരുന്നു അരവിന്ദിന്റെ മനസ്സിൽ ഷൈനിന്റെ സ്ഥാനം.. ഷൈൻ ആകട്ടെ അവനെ ഒരു അനിയനെ പോലെ തന്നെ ആയിരുന്നു കണ്ടിരുന്നത്.. എന്നാൽ അഞ്ജലിയുടെ പ്രവർത്തി അവർ ഇരുവർക്കിടയിലും ഉള്ള സൗഹൃദത്തെ ഇല്ലാതാക്കിയില്ല എങ്കിലും അതിന് ഒരു മറ തീർത്തിരുന്നു... എന്നാൽ ഇപ്പൊൾ ഇരുവരും തുറന്ന് സംസാരിച്ചതിന്റെ ഫലമായി അവരുടെ സൗഹൃദം വീണ്ടും തിരികെ വന്നിരിക്കുന്നു... എന്നാൽ ഇതൊന്നും മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുകയായിരുന്നു മുഴുവൻ ക്ലാസ്സും... മായയും ദിയയും അക്കൂട്ടത്തിൽ പെടും... ക്ലാസ്സ് തുടങ്ങാൻ ഉള്ള സമയം ആയിരുന്നു.. അത് കൊണ്ട് തന്നെ എല്ലാവരും ബഞ്ചിൽ അവരവരുടെ സ്ഥാനത്ത് പോയി ഇരുന്നു.. അരവിന്ദും വിഷ്ണുവും ആൻഡ്രുവും ഷൈനും യഥാക്രമം ഒരേ ബഞ്ചിൽ ആയിരുന്നു ഇരുന്നത്... എല്ലാവരും ഇടക്കിടക്ക് അവരെ നോക്കുന്നുണ്ട്... എന്തൊക്കെയോ രഹസ്യങ്ങൾ ഇവർക്കെല്ലാം ഇടയിൽ ഉള്ളതായി എല്ലാവർക്കും സംശയം തുടങ്ങി കഴിഞ്ഞിരുന്നു... എന്നാൽ അത് നേരിട്ട് അവരോട് ചോദിക്കാൻ മാത്രം അടുപ്പം ആർക്കും ഇല്ല താനും...

💬 Comments

View all comments