0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 798
കാരണം കൊണ്ട് എനിക്ക് നിന്നോടും വെറുപ്പാണ്.. അതോണ്ട് മേലാൽ എന്റെ വഴിയിൽ കണ്ട് പോകരുത്... ഷൈനിന് എപ്പോളും സംഭവിക്കുന്ന പോലെ തന്നെ ഇത്തവണയും ദേഷ്യവും ആവേശവും അധികമായി പോയി.. ഡയലോഗ് കഴിഞ്ഞ് ചുറ്റും നോക്കിയ ഷൈൻ കണ്ടത് എല്ലാം കേട്ട് അന്തം വിട്ട് നിശബ്ദമായി നിൽക്കുന്ന ക്ലാസ്സിലെ കുട്ടികളെ ആയിരുന്നു... സ്വബോധം വീണ്ടുകിട്ടിയപ്പോൾ ഷൈൻ അവിടെ നിന്നും തന്റെ ബഞ്ച് ലക്ഷ്യമാക്കി നടക്കാൻ ഒരുങ്ങി.. എന്നാൽ അപ്പോളേക്കും അരവിന്ദിന്റെ ക്ഷമ നശിച്ചിരുന്നു.. തിരിഞ്ഞ് നടക്കുന്ന ഷൈൻ കേൾക്കാൻ എന്ന വണ്ണം അരവിന്ദും ഉറക്കെ പറഞ്ഞു... അരവിന്ദ്: ഷൈൻ.. നീ പറഞ്ഞത് ഒക്കെ ശരിയാണ്... എന്റെ ചേച്ചി നിന്നോട് ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെ ആണ്... പക്ഷേ അതൊന്നും എന്റെ അറിവോടെയല്ല... അന്ന് രാത്രി ആണ് ഞാനും അവളിൽ ആദ്യമായി അങ്ങനെ ഒരു മാറ്റം കണ്ടത്.. നിനക്ക് അറിയുന്നതല്ലെ അവളെക്കാൾ കൂടുതൽ ഞാൻ സ്നേഹിച്ചത് നിന്നെ അല്ലേ.. അങ്ങനെ ഉള്ള നിന്നെ ചതിക്കാൻ ഞാൻ കൂട്ട് നിൽക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ..?? നിനക്ക് അറിയുമോ.. ആ സംഭവത്തിന് ശേഷം ഇന്ന് ഈ നിമിഷം വരെ ഞാൻ അവളോട് മിണ്ടിയിട്ടില്ല...
അരവിന്ദിന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞ് തുടങ്ങിയിരുന്നു.. മുഴുവൻ ക്ലാസ്സും അവരെ തന്നെ ആണ് നോക്കുന്നത്... എന്നാൽ അരവിന്ദ് പറഞ്ഞ കാര്യങ്ങളെല്ലാം ഷൈനിൽ വല്ലാതെ മാറ്റം സൃഷ്ടിച്ചു.. അവന്റെ ദേഷ്യം എല്ലാം പൂർണമായും മാറിയിരിക്കുന്നു.. അതൊന്നും വക വക്കാതെ അരവിന്ദ് വീണ്ടും പറഞ്ഞ് തുടങ്ങി... അരവിന്ദ്: ഷൈൻ എനിക്കറിയാം നിന്റെ അവസ്ഥ.. പക്ഷേ.. ഇവിടെ വച്ച് നിന്നെ കാണും

💬 Comments

View all comments