Chapter Title : Love Or Hate 04 [Rahul Rk]
ഒപ്പം വരാന്തയുടെ ഒരു മൂലയിൽ നിൽക്കുന്നത് കണ്ടു..
ഒട്ടും സമയം പാഴാക്കാതെ അരവിന്ദ് ഷൈനിന്റെ അടുത്തേക്ക് ചെന്നു.. അരവിന്ദിനെ അവർ കണ്ടു എങ്കിലും സംസാരിക്കാൻ താൽപര്യം ഇല്ലാത്തതിനാൽ അവർ കണ്ട ഭാവം നടിച്ചില്ല.. അത് പ്രതീക്ഷിച്ച പോലെ തന്നെ അരവിന്ദ് അവിടെ ചെന്ന് ഷൈനിനെ വിളിച്ചു...
എന്നാൽ ഷൈൻ അത് കേട്ടതായി കൂട്ടാക്കാതെ വിഷ്ണുവിനോടും ആൻഡ്രുവിനോടും സംസാരിക്കുന്നത് തുടർന്നു...
അരവിന്ദ് വീണ്ടും ഒരിക്കൽകൂടി ഷൈനിനെ വിളിച്ചു.. അപ്പോളും അതേ പ്രതികരണം തന്നെ ആണ് ഷൈനിൽ നിന്നും ഉണ്ടായത്...
ഇനിയും വെറുതെ വിളിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് മനസ്സിലാക്കിയ അരവിന്ദ് ഷൈനിന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു..
അരവിന്ദ്: ഷൈൻ പ്ലീസ്.. എനിക്ക് പറ...
ഷൈനിന്റെ ഉള്ളിൽ ഉണ്ടായ ദേഷ്യത്തിന് കണക്കില്ലായിരുന്നു.. അരവിന്ദ് പറഞ്ഞ് മുഴുവിക്കും മുന്നേ ഷൈൻ അവന്റെ കൈ തോളിൽ നിന്നും തട്ടി മാറ്റി... രൗദ്രമയി അവനെ ഒന്ന് നോക്കിയ ശേഷം ഷൈൻ ക്ലാസ്സിലേക്ക് തന്നെ തിരികെ നടന്നു... കൂടെ ആൻഡ്രുവും വിഷ്ണുവും...
യഥാർത്ഥത്തിൽ ഷൈനിൽ നിന്നും ഇതിലും ഭയാനകമായ ഒരു പ്രതികരണം ആയിരുന്നു അരവിന്ദ് പ്രതീക്ഷിച്ചത്.. എങ്ങനെ എങ്കിലും ഷൈനിനെ തന്റെ അവസ്ഥ ബോധ്യപ്പെടുത്താൻ തന്നെ അരവിന്ദ് തീരുമാനിച്ചു...
അവനും അവരുടെ കൂടെ നടന്നു...
ഷൈൻ ക്ലാസിലേക്ക് കയറിയതും അരവിന്ദും വന്ന് പുറകെ കയറി..
അരവിന്ദ്: ഷൈൻ എനിക്ക് പറയാൻ ഉള്ളത് നീ ഒന്ന് കേൾക് പ്ലീസ്..
ഷൈൻ: എനിക്കൊന്നും കേൾക്കണ്ട.... നിന്റെ പെങ്ങൾ എന്നോട് ചെയ്ത ചതി ഈ ജന്മം ഞാൻ മറക്കില്ല.. അവളുടെ ആങ്ങള ആണ് നീ എന്ന ഒറ്റ
💬 Comments
View all comments