0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 796
വെല്ലുവിളിച്ചത്?? ആമി: ഷൈൻ... ദിയ: എന്ത് വെല്ലുവിളി..?? എപ്പോൾ ആയിരുന്നു..?? ആമി: ഇന്ന് രാവിലെ കാന്റീനിൽ വച്ച്.. ഷൈൻ അങ്ങോട്ട് കേറി ചെന്നതാ... എല്ലാരും കരുതി ഉഗ്രൻ ഒരു ഫൈറ്റ് കാണാം എന്നാ.. പക്ഷേ അർജുൻ പറഞ്ഞു ഫൗണ്ടേഷൻ ഡേക്ക് ബോക്സിങ് മത്സരത്തിൽ വച്ച് ആകാം എന്ന്... എല്ലാരും ഇപ്പൊ അതിന്റെ ത്രില്ലിൽ ആണ്... ദിയ മനസ്സിൽ ഓർക്കാൻ തുടങ്ങി.. ഇത്രേം സംഭവങ്ങൾ ഒക്കെ ഇതിന്റെ ഇടക്ക്‌ ന്നടന്നോ... ഇവൻ ആള് എന്തൊരു മണ്ടൻ ആണ്..?? അഹങ്കാരം കേറി ആളുകൾക്ക് ഇങ്ങനെ പ്രാന്താവുമോ..?? ആഹ്.. രണ്ടെണ്ണം കിട്ടുമ്പോ പഠിച്ചോളും.. മനസ്സിൽ ഇത്രേം ആലോചിച്ച് കൊണ്ട് ദിയ തിരിഞ്ഞതും കാണുന്നത്.. ബെഞ്ചിൽ ഇരുന്നു വിരൽ കടിച്ച് കൊണ്ട് എന്തോ നിഘൂഢമായി ആലോചിക്കുന്ന മായയെ ആണ്.. ദിയ അവളുടെ തോളിൽ തട്ടി വിളിച്ചു... ദിയ: എന്ത് പറ്റി മോളെ..?? റിലേ പോയി ഇരിക്കുന്നെ..?? മായ: ഞാൻ ആ ബോക്സിങ് മത്സരത്തെ കുറിച്ച് ആലോചിച്ച് ഇരിക്കുക ആയിരുന്നു... ദിയ: നീ എന്തിനാ അതിനെ കുറിച്ച് ആലോചിക്കുന്നത്?? മായ: ഷൈനിന് അർജ്ജുനെ തോൽപ്പിക്കാൻ ഒക്കുമോ.?? ദിയ: അവനായിട്ട്‌ ചോദിച്ച് വാങ്ങിയതല്ലെ അനുഭവിക്കട്ടെ... അതിനു നീ എന്തിനാ ഇങ്ങനെ വേവലാതി പെടുന്നത്..?? മായ: ഏയ് ഒന്നൂല്ല... മായ വീണ്ടും ആലോചനയിൽ മുഴുകി... ദിയക്ക്‌ എവിടെയൊക്കെയോ മായയിൽ ചെറിയ ചില മാറ്റങ്ങൾ അനുഭവപ്പെട്ടു എങ്കിലും വ്യക്തമായ കാരണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അവൾ തൽക്കാലം അത് വിട്ടു... ???????????
ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങിയ അരവിന്ദ് ഷൈനിനെ അന്വേഷിക്കാൻ തുടങ്ങി.. കുറച്ച് മുന്നോട്ട് നടന്നപ്പോൾ ഷൈൻ വിഷ്ണുവിനും ആൻഡ്രുവിനും

💬 Comments

View all comments