0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 807
വാ... അരവിന്ദ്: ഓകെ... അങ്ങനെ അവർ നേരെ ഹോട്ടലിലേക്ക് വണ്ടി ഓടിച്ചു...
?????????ഇതേ സമയം ക്ലാസ്സ് മുറിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ദിയയും മായയും.. മായ: കഴിച്ച് കഴിഞ്ഞ് എനിക്ക് ലൈബ്രറിയിൽ പോണം.. ദിയ: എന്തിന്..?? ബുക്ക് വല്ലതും എടുക്കണോ..?? മായ: നാളെ അല്ലേ മാഗസിൻ റിലീസ്.. അതോണ്ട് ആദ്യത്തെ ഭാഗം ഇന്ന് തന്നെ കൊടുക്കണം.. ദിയ: ശരി.. ശരി... ?????????? ഷൈനും കൂട്ടുകാരും ഇതിനോടകം തന്നെ റെസ്റ്റോറന്റിൽ എത്തിയിരുന്നു... ഒരു അടിപൊളി ഫൈവ് സ്റ്റാർ റസ്റ്റോറന്റ്... അവർ നാല് പേരും ഒരു ടേബിളിൽ ഇരുന്നു.. നാല് പേരും ഫുഡ് ഒക്കെ ഓർഡർ ചെയ്ത് വെയിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു... അരവിന്ദ്: അല്ല ഷൈൻ... നീയും ആൻഡ്രുവും എങ്ങനെ ഇവിടെ എത്തി..?? ആൻഡ്രൂ: ഞങ്ങളെ നന്നാക്കാൻ വേണ്ടി ഞങ്ങളെ വീട്ടുകാർ അയച്ചതാ... അരവിന്ദ്: എന്നിട്ട് നന്നായോ..?? ആൻഡ്രൂ: പോക്ക് കണ്ടിട്ട് മിക്കവാറും നന്നാകും... അരവിന്ദ്: അതെന്താ..?? ഷൈൻ: അതൊന്നും ഇല്ല.. അല്ല നീ എങ്ങനെ ഇവിടെ എത്തി... നിങ്ങള് ഒക്കെ അമേരിക്കയിൽ പോയി എന്നാണല്ലോ ഞാൻ കേട്ടത്... അരവിന്ദ്: ഞങ്ങൾ അല്ല.. അവർ.. ഞാൻ പോയില്ല.. ഞാൻ ഇവിടെ എന്റെ അങ്കിളിന്റെ കൂടെ നിൽക്കാന് ആണ് തീരുമാനിച്ചത്... ഷൈൻ: ഹോ... അരവിന്ദ്: ഹാ പിന്നെ.. നമ്മുടെ ക്ലാസ്സിൽ ട്വിൻ സിസ്റ്റേ‍ഴ്‌സ് ഉണ്ടല്ലേ... ആൻഡ്രൂ: ആ ഉണ്ട്... അതിൽ ഒന്ന് നമ്മുടെ ഷൈനിന്റെ ലൈൻ ആണ്... അരവിന്ദ്: ഷൈനിന്റെ ലൈനോ...?? ഷൈൻ പെട്ടന്ന് തന്നെ ആൻഡ്രുവിന്റെ തലക്കിട്ട്‌ കൊട്ടികൊണ്ട് പറഞ്ഞു... ഷൈൻ: പോടാ.. എനിക്ക് അവളുമാരെ രണ്ടിനേം കണ്ണെടുത്താൽ കണ്ടൂട...

💬 Comments

View all comments