0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 812
നീ ഒന്നടങ്ങ്‌ എന്നിട്ട് ഞാൻ പറയുന്നത് കേൾക്കൂ... നിന്റെ ഈ കാമ്പസിലെ രണ്ടാമത്തെ ശത്രു ആരാ..?? അവള് അല്ലേ..?? അർജ്ജുന്റെ പണി കഴിഞ്ഞാൽ നീ ഇവൾക്കിട്ട്‌ ഒരു പണി കൊടുക്കാൻ നിൽക്ക്വലേ... അതോണ്ട് നീ ഇപ്പൊ ഈ ചാൻസ് വിട്ട് കളയണ്ട... ഇതൊരു നല്ല ഓപ്ഷൻ ആണ്... അരവിന്ദ്: ടാ.. നീ ഇവൻ പറയുന്നത് ഒന്നും കേൾക്കണ്ട.. പിന്നെ.. പണി കൊടുക്കാൻ നടക്കുന്നു.. നിനക്ക് വേണ്ടെങ്കിൽ നീ മിസ്സിനോട് പറഞ്ഞ് മാറാൻ നോക്ക്.. വിഷ്ണു: എനിക്കും അതാണ് നല്ലത് എന്ന് തോന്നുന്നു ബ്രോ... ഷൈൻ: അല്ല.. ആൻഡ്രൂ പറഞ്ഞതാണ് ശരി.. അവൾക്കിട്ട്‌ പണിയാൻ.. ഇത് തന്നെ ആണ് ബെസ്റ്റ് ഓപ്ഷൻ.... ?????????? ദിയ: ശേ.. ഞാൻ പേടിച്ച പോലെ തന്നെ സംഭവിച്ചു.. ഒരു ബോയ്.. അതും അവൻ.. ദിയ ദേഷ്യം കൊണ്ട് ഡെസ്കിൽ മുഷ്ടി ചുരുട്ടി ഇടിച്ചു... മായ ദിയയുടെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.. മായ: പക്ഷേ ഞാൻ ആഗ്രഹിച്ച പോലെ തന്നെ നടന്നു... ദിയ: എന്ത്...???!!! മായ: അല്ല.. അത്.. അവന്റെ കൂടെ ആണെന്ന് വച്ച് എന്താ ഇപ്പൊ ഇത്ര കുഴപ്പം ദിയ: ഞാനും അവനും തമ്മിൽ ഒത്ത് പോകും എന്ന് തോന്നുന്നില്ല... മായ: പക്ഷേ മിസ്സ് എന്തായാലും സെലക്ഷൻ മാറ്റില്ല... ദിയ: അതും ശരിയാ.. ഇനി വരുന്നിടത്ത് വച്ച് കാണാം... മായയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു... ദിയയുടെ ഉള്ളിൽ പക്ഷേ ആകെ ആശയക്കുഴപ്പങ്ങൾ ആയിരുന്നു... അവള് ബാക്കിലേക്ക്‌ തിരിഞ്ഞ് ഷൈനിനെ നോക്കി അവനും അതെ സമയം അവളെ തിരിഞ്ഞ് നോക്കി..

💬 Comments

View all comments