Chapter Title : Love Or Hate 04 [Rahul Rk]
ചിരിച്ച് കാണിച്ചു...
വിഷ്ണു ആൻഡ് സിനി
വിഷ്ണുവിനും ഒരു പെൺകുട്ടിയെ തന്നെ ആണ് കിട്ടിയത്.. അവനും ഹാപ്പി.. പക്ഷേ ഷൈനിന്റെ മനസ്സിൽ ഒരിക്കലും ഒരു പെൺകുട്ടിയെ കിട്ടരുത് എന്നും തന്റെ കൂട്ടുകാരെ ആരെ എങ്കിലും കിട്ടണെ എന്നും ആയിരുന്നു.. പക്ഷേ അവരെല്ലാം വേറെ ആളുകളുടെ കൂടെ പോവുകയാനല്ലോ...
നേഹ ആൻഡ് അരവിന്ദ്..
അങ്ങനെ ഷൈനിന്റെ അവസാന പ്രതീക്ഷയും പോയി..
പക്ഷേ നേഹയുടെ മുഖത്ത് അരവിന്ദിനെ പെയർ ആയി കിട്ടിയതിന്റെ നല്ല തെളിച്ചം ഉണ്ടായിരുന്നു...
മായ ആൻഡ് ശ്രീലക്ഷ്മി...
മായക്ക് ശ്രീലക്ഷ്മിയെ ആണ് കിട്ടിയത്.. മായ വളരെ ഹാപ്പി ആയി ആണ് കാണപ്പെട്ടത്...
ബിനോയ് ആൻഡ് അഖിൽ..
.........
..........
ദിയ..... ആൻഡ്..... ഷൈൻ...
ഓകെ സ്റ്റുഡന്റ്സ് ഇത്രയും ആണ് നിങ്ങളുടെ പെയർ സെലക്ഷൻ...
അവസാന പേര് കേട്ട ഷൈനും ദിയയും ഉൾപ്പടെ മൊത്തം ക്ലാസും ഞെട്ടി പോയി..
രണ്ട് ശത്രുക്കൾ.. അതും നേരിൽ കണ്ടാൽ കടിച്ച് കീറാൻ നിൽക്കുന്ന രണ്ട് ശത്രുക്കൾ ഒരേ ഗ്രൂപ്പിൽ.. മിക്കവാറും ഫൗണ്ടേഷൻ തീരുന്നതിന് മുന്നേ ഇവർ രണ്ടും തമ്മിൽ തല്ലി ചാകും എന്നാണ് എല്ലാവരും പരസ്പരം പറയുന്നത്...
ഷൈനിന്റെ മുഖത്ത് കടുത്ത അമർഷം ആയിരുന്നു..
ഷൈൻ: ആൻഡ്രൂ.. ഇത് ശരിയാവില്ല.. ഞാൻ മിസ്സിന്റെ അടുത്ത് പോയി പറയാൻ പോവാ.. എനിക്ക് ഇവളുടെ കൂടെ പറ്റില്ല എന്ന്...
വിഷ്ണു: ഒരു കര്യോം ഇല്ല ബ്രോ.. മുന്നേ ഞങ്ങൾ കുറെ പറഞ്ഞിട്ടുള്ളതാണ്.. എന്തായാലും മാറ്റൂല...
ഷൈൻ: ശേ.. പിന്നെ ഞാൻ അവളുടെ കൂടെ ഒരു ഗ്രൂപ്പിലോ.. അതും ഞങ്ങൾ രണ്ടുപേരും മാത്രം.. ഇംപോസിബിൾ...
ആൻഡ്രൂ:
💬 Comments
View all comments