0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 810
മനസ്സിലായി കാണില്ല എന്നറിയാം.. അവർക്ക് വേണ്ടി പറയാം.. ബഡ്ഡി പെയർ എന്ന് വെച്ചാൽ ഒരു ക്ലാസ്സിലെ കുട്ടികളിൽ രണ്ടു പേരെ റാൻഡം ആയി തിരഞ്ഞെടുത്ത് അവരെ ഒരു ഗ്രൂപ്പ് ആക്കുന്ന പരിപാടി ആണ്.. ഇത് എന്തിനാണ് എന്ന് ചോദിച്ചാൽ, ഫൗണ്ടേഷൻ ഡേയിൽ ഈ ഗ്രൂപ്പ് നിർബന്ധമായും ഒരു പ്രോഗ്രാം അറ്റെന്റ് ചെയ്തിരിക്കണം.. സോ എല്ലാ കുട്ടികളും പ്രോഗ്രാമിൽ ഇൻവോൾവ്‌ ആകുന്നുണ്ട് എന്നറിയാൻ ആണിത്... അപ്പോ നമുക്ക് ഈ വർഷത്തെ ബഡ്ഡി പെയറിനുള്ള നറുക്കെടുപ്പിലേക്ക് കടക്കാം..മിസ്സ് പുറകിൽ വച്ചിരുന്ന ഗ്ലാസ്സ് ബൗൾ മുന്നോട്ട് നീക്കി വച്ചു.. അതിൽ നിറയെ പേപ്പർ കഷ്ണങ്ങൾ നറുക്കായി ഇട്ടിരുന്നു.. സ്വാഭാവികമായും കുട്ടികളുടെ പേരുകൾ ആയിരിക്കും... മിസ്സ് വീണ്ടും പറഞ്ഞ് തുടങ്ങി...മിസ്സ്: ഓക്കേ ഞാൻ ഈരണ്ട് നറുക്ക് വീതം എടുത്ത് അവരുടെ പേര് വിളിക്കും.. അവരായിരിക്കും ഒരു ഗ്രൂപ്പ്... എന്നാൽ നമുക്ക് തുടങ്ങാം.... മുഴുവൻ കുട്ടികളും നല്ല ആകാംക്ഷയിൽ ആയിരുന്നു.. ആർക്കൊക്കെ ആരെ പെയർ ആയി കിട്ടും എന്നുള്ള ആകാംക്ഷയിൽ.. ഷൈനിനും ആൻഡ്രുവിനും അരവിന്ദിനും ഇതെല്ലാം പുതിയ അനുഭവം ആയിരുന്നെങ്കിലും അവരും തങ്ങളുടെ പെയറിനുള്ള കാത്തിരിപ്പിൽ ആയിരുന്നു.... അങ്ങനെ മിസ്സ് ഓരോരോ നറുക്കുകൾ ആയി എടുത്ത് പേര് വായിക്കാൻ തുടങ്ങി... ആമി ആൻഡ് അജയ്... അശ്വതി ആൻഡ് രേണുക... രാഹുൽ ആൻഡ് ദീപ്തി... ......... ......... കാവ്യ ആൻഡ് ജെറി... ആൻഡ്രൂസ് ആൻഡ് ആയിഷ... ആൻഡ്രുവിന്റെ പെയർ ആയിഷ ആണ് എന്നറിഞ്ഞപ്പോൾ അവന്റെ മുഖം ഒന്ന് തുടുത്തു.. ആൺ ആയില്ലല്ലോ എന്ന സന്തോഷം ആണ് അവന്.. അവൻ വെറുതെ ആയിഷയെ നോക്കി.. അവളും ഒന്ന്

💬 Comments

View all comments