0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 809
ഞാൻ വേറെ ഒരു കാര്യം പറയാം.. ആ മായ ഇല്ലെ അവൾക്ക് ഷൈനിനെ ഒരു നോട്ടം ഉണ്ട്.. ഞാൻ കുറച്ചായി നോക്കുന്നുണ്ട്.. ഒളിച്ചും പാത്തും അവള് ഇവനെ തന്നെ ആണ് നോക്കുന്നത്.. ഷൈൻ: ഒന്ന് വെറുതെ ഇരിയെടാ... ആൻഡ്രൂ: ഇത് തമാശ അല്ല.. ഞാൻ സീരിയസാടാ... ഷൈൻ: പിന്നെ.. ഒന്ന് പോടാ... ആൻഡ്രൂ: നിനക്ക് വേണെങ്കിൽ വിശ്വസിക്ക്... ഷൈൻ: ഇനിയിപ്പോ അവള് നോക്കിയാ തന്നെ എനിക്കെന്താ..?? ആൻഡ്രൂ: ഓഹോ.. അങ്ങനെ ആണോ.. എന്നാ ഓകെ... ????????? അവർ നാലുപേരും ഒന്നിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് തിരികെ കോളജിലേക്ക് തന്നെ മടങ്ങി ചെന്നു.. അർജ്ജുനെ അരവിന്ദിന് കാണിച്ച് കൊടുക്കാൻ അവർ ശ്രമിച്ചെങ്കിലും ഉച്ചക്ക് ശേഷം അവനെ ആരും കോളജിൽ കണ്ടില്ല... അങ്ങനെ അവസാന പിരിയഡ് നടന്ന്‌ കൊണ്ടിരിക്കുകയായിരുന്നു... ഇതിനിടക്ക് ആൻഡ്രൂ പറഞ്ഞത് ശരിയാണോ എന്നറിയാൻ ഷൈൻ മായയുടെ വശത്തേക്ക് നോക്കിയതും ദിയ ബാക്കിലേക്ക്‌ തിരിഞ്ഞ് നോക്കിയതും ഒരുമിച്ചായിരുന്നു... അവളുടെ കണ്ണുരുട്ടി ഉള്ള നോട്ടം കണ്ടപ്പോൾ തന്നെ ഷൈൻ വേഗം നോട്ടം മാറ്റി... അങ്ങനെ ലെച്ചർ ഒക്കെ കഴിഞ്ഞ് മിസ്സ് പുസ്തകം ഒക്കെ മടക്കി വച്ചു.. എന്നിട്ട് പറയാൻ ആരംഭിച്ചു... മിസ്സ്: ഓകെ സ്റ്റുഡന്റ്സ്.. എല്ലാർക്കും അറിയാലോ.. നെക്സ്റ്റ് മന്ത് നമ്മുടെ ഫൗണ്ടേഷൻ ഡേ ആണ് അപ്പോ അതിന്റെ കൊമ്പട്ടീഷൻ ഐറ്റംസ് ഒക്കെ നാളെ നോട്ടീസ് ബോർഡിൽ ഉണ്ടാകും താൽപ്പര്യം ഉള്ളവർ അതത് വിഭാഗത്തിന് പേര് കൊടുക്കുക... പിന്നെ എല്ലാ വർഷത്തെയും പോലെ ഈ വർഷവും ബഡ്ഡി പെയർ സിസ്റ്റം ഉണ്ട്..
ഈ പുതിയ വന്ന ആളുകൾക്ക് കേട്ടിട്ട് ഒന്നും

💬 Comments

View all comments