0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 790
അരവിന്ദ് ഒന്ന് ചുറ്റും നോക്കി... എല്ലാ ബഞ്ചുകളും ഫുൾ ആയിരുന്നു.. എന്നാൽ പുറകിലെ ബെഞ്ചിൽ ഷൈനും ആൻഡ്രുവും വിഷ്ണുവും മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ... അരവിന്ദിന് ഷൈനിനോട് നേരിൽ ഒന്ന് സംസാരിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു.. എന്നാൽ ഷൈൻ എങ്ങനെ പ്രതികരിക്കും എന്ന ഭയം ആയിരുന്നു അവന്റെ ഉള്ളിൽ.. തന്റെ സഹോദരി അവനോട് ചെയ്തിരിക്കുന്ന തെറ്റിന്റെ വില അരവിന്ദിന് നന്നായി അറിയാമായിരുന്നു.. യഥാർത്ഥത്തിൽ അഞ്ജലിയും ഷൈനും ഒന്നിക്കണം എന്ന് മറ്റാരേക്കാളും ആഗ്രഹിച്ചതും അരവിന്ദ് ആയിരുന്നു.. എന്നാൽ അവസാന നിമിഷം അഞ്ജലി ഇങ്ങനെ ഒരു ചതി കാണിക്കും എന്ന് അവനും സ്വപ്നത്തില് പോലും കരുതിയിരുന്നില്ല....
അങ്ങനെ ആലോചിച്ച് നിന്നപ്പോൾ ആണ് മിസ്സ് അരവിന്ദിനെ നോക്കി പറഞ്ഞത്... മിസ്സ്: അരവിന്ദ് യു കാൻ സിറ്റ് ഓൺ ദി ബാക്ക് ബഞ്ച് ഫോർ നൗ... ഷൈനും ആൻഡ്രുവും നിന്നെ പോലെ പുതിയ അഡ്മിഷൻ ആണ്.. എല്ലാവരെയും പരിചയപ്പെട്ടോളു... സത്യത്തിൽ അരവിന്ദ് മനസ്സിൽ ആഗ്രഹിച്ചതും ഷൈനിന്റെ കൂടെ ഇരിക്കാൻ തന്നെ ആയിരുന്നു... അവൻ ബാഗും എടുത്ത് ബാക്ക് ബഞ്ച് ലക്ഷ്യമാക്കി നടന്നു... ഷൈനിന്റെയും അരവിന്ദിന്റെയും കണ്ണുകൾ തമ്മിൽ ഉടക്കി.. ഇരുവരും കണ്ണിൽ തന്നെ നോക്കുന്നു... അരവിന്ദിന് എങ്ങനെ എങ്കിലും ഷൈനിനോട് സംസാരിച്ച് പഴയ സൗഹൃദം വീണ്ടെടുക്കാൻ ആയിരുന്നു ആഗ്രഹം.. എന്നാൽ ഷൈനിന് അരവിന്ദിനെ കാണുന്ന ഓരോ നിമിഷവും അഞ്ജലിയുടെ മുഖം ആണ് ഓർമ വന്നത്... അത് അവനിൽ കടുത്ത അമർഷവും അസ്വസ്ഥതയും ആണ് ഉണ്ടാക്കിയത്... ക്ലാസ്സിൽ വെച്ച് ഒരു സീൻ ഒഴിവാക്കാൻ വേണ്ടി അരവിന്ദ് ഷൈനിന്റെ അടുത്ത് ഇരിക്കുന്നതിന് പകരം വിഷ്ണു ഇരിക്കുന്ന വശത്ത്

💬 Comments

View all comments