Chapter Title : Love Or Hate 04 [Rahul Rk]
നിശബ്ദം ആയി.. എല്ലാവരും പുറകിലേക്ക് ആണ് നോക്കുന്നത്.. പെട്ടന്നൂ സ്ഥലകാല ബോധം കൈ വന്നപ്പോള്‍ ആണ് ഷൈന്‍ താന്‍ ചെയ്ത മണ്ടത്തരത്തിന്റെ വില മനസ്സിലാക്കിയത്...
എല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന മിസ്സ് പുറകിലേക്ക് നോക്കി കൊണ്ട് ശൈനിനോട് ചോദിച്ചു.....
"ഷൈന്‍ എന്താ അവിടെ ബഹളം ..??"
ഷൈന്‍ മറുപടി പറയാന്‍ നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ ആണ്ട്രു ഇടയില്‍ കയറിക്കൊണ്ട് പറഞ്ഞു..
" ഒന്നുല്ല മിസ്സ് അത് ഡസ്ക് ഒന്ന് നീങ്ങിയതാ...."
വേറെ തിരക്കുകളില്‍ ആയിരുന്നത് കൊണ്ട് മിസ്സ് അതിനെ അത്ര സീരിയസ് ആയി കണ്ടില്ല....
"ശരി ശരി...."
മിസ്സ് വീണ്ടും മറ്റു ജോലികളിൽ മുഴുകി.. എന്നാൽ മിസ്സിന്റെ കൂടെ നിന്നിരുന്ന അരവിന്ദ് ഇതിനോടകം ഷൈനിനെ കണ്ടിരുന്നു... ഷൈനിനെ നേരിൽ കണ്ടതും അരവിന്ദും ഒന്ന് ഞെട്ടി...
ഷൈനിന്റെ അസ്വസ്ഥത കണ്ടത് കൊണ്ട് ആൻഡ്രൂ ചോദിച്ചു.. വിഷ്ണുവും കൂടെ ഉണ്ടായിരുന്നു....
ആൻഡ്രൂ: എന്താടാ... ഇത് അവളുടെ അനിയൻ അല്ലേ..??
ഷൈൻ: അതെ... അവൻ തന്നെ...
വിഷ്ണു: ഷൈൻ ബ്രോടെ ജാതകം ഒന്ന് നോക്കുന്നത് നല്ലതാണ് എന്ന് തോന്നുന്നു... നല്ല ബെസ്റ്റ് ടൈം ആകും..
ആൻഡ്രൂ: അത് നേരാ.. നീ ഒരു ശത്രു സംഹാര പൂജ ഇവന്റെ പേരിൽ കഴിപ്പിക്ക്...
ഷൈൻ അതൊന്നും ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു... അവന്റെ മനസ്സ് മുഴുവൻ ആകെ കലങ്ങി മറഞ്ഞിരുന്നു...
ഏത് നേരത്താ കർത്താവേ ഇങ്ങോട്ട് കെട്ടി എടുക്കാൻ തോന്നിയത്...
മറ്റ് നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി മിസ്സ് അരവിന്ദിന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു..
മിസ്: അരവിന്ദ്.. ഓകെ.. യു കാൻ ടൈക് യുവർ സീറ്റ് നൗ...
💬 Comments
View all comments