0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 351

Love Or Hate 04

Author : Rahul RK | Previous Parts

അവന്റെ മുഖം കണ്ടതും ഷൈൻ ഞെട്ടി പോയി.. അതെ സമയം തന്നെ ആൻഡ്രുവിനും അവനെ പിടികിട്ടി... രണ്ട് പേരും ഒരുമിച്ച് പറഞ്ഞു..."അരവിന്ദ്... അഞ്ജലിയുടെ അനിയൻ..." (തുടരുന്നു...)വര്‍ഷങ്ങള്‍ക്ക് ശേഷം ഷൈന്‍ ഇപ്പോളാണ് അരവിന്ദിനെ വീണ്ടും കാണുന്നത്.. മുന്പ് ഷൈനും അരവിന്ദും തമ്മില്‍ നല്ല ഒരു ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്.. എന്നാല്‍ അഞ്ജലിയുടെ സ്വഭാവം സ്വാഭാവികം ആയും ഷൈനില്‍ അവളുടെ വീട്ടുകാരോട് മുഴുവന്‍ വെറുപ്പ് ഉളവാക്കിയിരുന്നു... എല്ലാവര്ക്കും അവളുടെ അതെ സ്വഭാവം തന്നെ ആകും എന്ന് അവന്‍ മനസ്സില്‍ കുറിച്ചിരുന്നു... അത്രക്ക് വലിയ ഒരു മുറിവായിരുന്നു അന്ന് അഞ്ജലി ഷൈനിന്റെ മനസ്സില്‍ ഉണ്ടാക്കിയിരുന്നത്.... ഒരു പക്ഷെ മുഴുവൻ സ്ത്രീകളോടും ഉള്ള ഷൈനിന്റെ വെറുപ്പിന്റെ കാരണവും അഞ്ജലി തന്നെ ആകും എന്നതിന് മറ്റൊരു തെളിവും ആവശ്യമില്ലല്ലോ.. അരവിന്ദിനെ കണ്ടതും ഷൈനിന്റെ ഉള്ളില്‍ തിളച് പൊന്തിയ ദേഷ്യത്തിന് അതിരില്ലായിരുന്നു.. എല്ലാ കുരിശുകളും ഇങ്ങോട്ടാണല്ലോ കര്‍ത്താവേ കെട്ടി എടുക്കുന്നത് എന്ന് ഷൈന്‍ ഒരു നിമിഷം മനസ്സില്‍ ഓര്‍ത്തു.... അഞ്ജലിയുടെ മുഖം വീണ്ടും വീണ്ടും അവന്റെ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു.. അന്ന് രാത്രി എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ അറിയില്ല എന്നും ഒരു ബന്ധവും ഇല്ല എന്നും പറഞ്ഞ് യാതൊരു ലജ്ജയും സങ്കോചവും ഇല്ലാതെ നിന്ന അവളുടെ മുഖം.. അത് അവനില്‍ വല്ലാത്ത ഒരു അസ്വസ്ഥതയും ഒപ്പം കടുത്ത ദേഷ്യവും തീര്‍ത്തു... സ്വയം നിയന്ത്രിക്കാന്‍ ആവാതെ ഷൈന്‍ മുന്‍പില്‍ ഉണ്ടായിരുന്ന ഡെസ്ക്കില്‍ ആഞ്ഞു അടിച്ചു... ഒരു നിമിഷം ക്ലാസ്സ്‌ പൂര്‍ണ നിശബ്ദം ആയി.. എല്ലാവരും പുറകിലേക്ക് ആണ് നോക്കുന്നത്.. പെട്ടന്നൂ സ്ഥലകാല ബോധം കൈ വന്നപ്പോള്‍ ആണ് ഷൈന്‍ താന്‍ ചെയ്ത മണ്ടത്തരത്തിന്റെ വില മനസ്സിലാക്കിയത്... എല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന മിസ്സ്‌ പുറകിലേക്ക് നോക്കി കൊണ്ട് ശൈനിനോട്‌ ചോദിച്ചു..... "ഷൈന്‍ എന്താ അവിടെ ബഹളം ..??"
ഷൈന്‍ മറുപടി പറയാന്‍ നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ ആണ്ട്രു ഇടയില്‍ കയറിക്കൊണ്ട് പറഞ്ഞു.. " ഒന്നുല്ല മിസ്സ്‌ അത് ഡസ്ക് ഒന്ന് നീങ്ങിയതാ...." വേറെ

💬 Comments

View all comments