0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 794
ഒന്നും മായ ഷൈനിനെ നോക്കുന്നതായി കണ്ടില്ല.. എന്തോ എവിടെയോ ഒരു വശ പിശക് ഉണ്ടല്ലോ എന്ന് ആൻഡ്രൂ മനസ്സിൽ ഓർത്തു....
അങ്ങനെ ഒരു വിധം രണ്ട് അറുബോറൻ പിരിയേടുകൾ അവർ തള്ളി നീക്കി... ഇനി ഇന്റർവെൽ ആണ്.. ഷൈനും ആൻഡ്രുവും വിഷ്ണുവും ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി... പോകുന്ന വഴിയിൽ വീണ്ടും ആൻഡ്രൂ ഇടം കണ്ണിട്ടു മായയെ നോക്കി... അതേ അവൾ ബഞ്ചിൽ ഇരുന്ന് കൊണ്ട് ഷൈൻ പോകുന്നത് തന്നെ ആണ് നോക്കുന്നത്.. പക്ഷേ അവളുടെ കണ്ണിൽ ദിയയുടെ കണ്ണിൽ ഉള്ള പോലുള്ള ഒരു ഭാവം അല്ല.. ആൻഡ്രുവിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു പിടക്കോഴിയുടെ എല്ലാ ഭാവങ്ങളും അവൾക്കുണ്ടായിരുന്നു.. ഇതേ സമയം അവർ മൂന്ന് പേരും ക്ലാസ്സിൽ നിന്നും ഇറങ്ങി പോകുന്നത് നോക്കി നിൽക്കുകയായിരുന്നു അരവിന്ദ്... ഇത് ഷൈനിനോട് സംസാരിക്കാൻ ഒരുപക്ഷേ നല്ലൊരു സമയം ആകും എന്നവന് തോന്നി... അരവിന്ദ് ക്ലാസ്സിന് പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും പെൺകുട്ടികളുടെ വശത്ത് നിന്നും ഒരു കുട്ടി അവനെ വിളിച്ചു.. കാണാൻ അത്യാവശ്യം സുന്ദരി ആണ്. മെലിഞ്ഞ് വെളുത്തിട്ട്‌ ഒരുപാട് മുടിയും ഒക്കെ ആയി ഒരു മീഡിയം മോഡേൺ പെൺകുട്ടി... അവള് അവന്റെ പേര് വിളിച്ചതും അരവിന്ദ് അവിടെ നിന്നിട്ട് അവളെ നോക്കി.. അവൾ ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു ചെന്നു.. പെൺകുട്ടി: ഹായ് അരവിന്ദ്.. അരവിന്ദ്: ഹായ്... പെൺകുട്ടി: എന്റെ പേര് കാവ്യ... ചുമ്മാ ഒന്ന് പരിചയപ്പെടാൻ വിളിച്ചതാ... അരവിന്ദ്: ഓഹ്‌ it's ok കാവ്യ... കാവ്യ: അരവിന്ദിന്റെ ഫസ്റ്റ് ഡേ അല്ലേ ഇന്ന്.. ഇവിടെ ആരെയും പരിചയം ആയില്ല

💬 Comments

View all comments