Chapter Title : Love Or Hate 05 [Rahul Rk]
അത് എന്താണ് എന്ന് ദിയയോട് ചോദിച്ചു..
ഷൈൻ: ഹലോ.. എന്താ ഇവള് പറയുന്നത്..??
ദിയ: ഹലോ എന്നോ.. എക്സ്ക്യൂസ് മി.. എനിക്കൊരു പേരുണ്ട്..
ഷൈൻ പുച്ഛത്തോടെ...
ഷൈൻ: ഓകെ മിസ്സ് ദിയ.. എന്താണ് തന്റെ സഹോദരി പറഞ്ഞത് എന്നൊന്ന് പറഞ്ഞ് തരാവോ...??
ദിയ: അവള് വെറുതെ രണ്ട് പേര് എഴുതിയതാണ് നമ്മളെ ഉദ്ദേശിച്ച് അല്ല എന്ന്...
അത് കേട്ടതും ഷൈനിന്റെ ദേഷ്യം ഒന്നുകൂടെ കൂടി...
ഷൈൻ: ഈ ലോകത്ത് കാക്കത്തൊള്ളായിരം പേര് ഉണ്ടായിട്ടും ഇവക്ക് എന്റെ പേര് മാത്രേ കിട്ടിയൊള്ളോ..?? എന്തൊക്കെയാ അവള് എഴുതി കൂട്ടിയത്.. അല്ല ഇനി അവള് എഴുതിയത് ഒക്കെ സത്യാണോ..?? നിങ്ങള് രണ്ടാളും കൂടി ഉള്ള വല്ല ഒത്തുകളിയും ആണോ ഇത്..
ഇത് കേട്ടതും ദിയ പൊട്ടിത്തെറിച്ചു...
ദിയ: അറിഞ്ഞിരുന്നെങ്കിൽ ആ നിമിഷം തന്നെ ഞാൻ ഇവളെ വിലക്കിയേനെ... ഇതൊന്നും എന്തായാലും എന്റെ അറിവോടെ അല്ല...
ഷൈൻ: എനിക്കിപ്പോളും അത്ര വിശ്വാസം പോര...
ദിയ ദേഷ്യത്തോടെ ഷൈനിനെ നോക്കി പറഞ്ഞു..
ദിയ: താൻ വിശ്വസിക്കണ്ട...
എന്നിട്ട് മായയെ നോക്കി പറഞ്ഞു
ദിയ: നിനക്ക് സമാധാനം ആയല്ലോ ഇപ്പൊ...
അത്രേം പറഞ്ഞ് ദിയ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി.. ഷൈനും കൂട്ടുകാരും ക്ലാസിന് പുറത്തേക്ക് ഇറങ്ങി..
പുറത്തെത്തിയതും ആൻഡ്രൂ ഷൈനിനോട് ചോദിച്ചു...ആൻഡ്രൂ: ടാ ആകെ നാറ്റക്കേസ് ആയല്ലോ...
വിഷ്ണു: ഏയ് ഇല്ല ബ്രോ.. ദിയേടെ കാര്യം ആയത് കൊണ്ട് ആരും വിശ്വസിക്കില്ല..
അരവിന്ദ്: അതെന്താ..??
വിഷ്ണു: ദിയയുടെ സ്വഭാവം വച്ച് അവള് ആരേം പ്രേമിക്കാൻ ഒന്നും നിക്കില്ല.. പിന്നെ ഷൈനും ദിയയും വന്നപ്പോ
💬 Comments
View all comments