Chapter Title : Love Or Hate 05 [Rahul Rk]
മാറി വന്ന ക്ലാസ്സുകളിൽ എല്ലാം അധ്യാപകർ വന്ന ഉടൻ തന്നെ മായയെ അഭിനന്ദിക്കുകയും തുടർന്ന് ഷൈനും ദിയയും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ അത് കേവലം രണ്ട് പേരുകൾ മാത്രമാണെന്നും അവർ തമ്മിൽ ബന്ധം ഒന്നും ഇല്ല എന്നും മായ എല്ലാവരോടും ആവർത്തിച്ച് പറഞ്ഞു...
അങ്ങനെ ആദ്യത്തെ രണ്ടുമണിക്കൂർ പിന്നിട്ടു.. ആദ്യത്തെ രണ്ട് പിരിയടുകളും അവസാനിച്ചു..
ഇന്റർവെൽ ആയപ്പോൾ ആരും ക്ലാസ്സിൽ നിന്ന് വെളിയിൽ ഇറങ്ങിയില്ല.. എല്ലാവർക്കും മായയുടെ യഥാർത്ഥ മറുപടി എന്താണ് എന്ന് അറിയാൻ ഉള്ള ആകാംഷ ആയിരുന്നു...
മിസ്സ് ക്ലാസ്സിൽ നിന്ന് പോയ ഉടനെ തന്നെ ഷൈൻ മായുടെ അടുത്തേക്ക് ചെന്നു..
ഷൈൻ: മായ.. ഇനി പറ.. എന്താ ഇതിന്റെ ഒക്കെ അർത്ഥം.. എന്തിനാ താൻ ഇത് ചെയ്തത്..??
മായ മറുപടി പറയാതെ ദിയയെ നോക്കി..
ദിയ: എന്നെ നോക്കണ്ട.. എനിക്കും അത് തന്നെ ആണ് അറിയേണ്ടത്...
മായ കൈകൊണ്ട് ആംഗ്യ ഭാഷയിലൂടെ പറഞ്ഞ് തുടങ്ങി...
മായ: നിങ്ങള് എന്നോട് ക്ഷമിക്കണം ഞാൻ ജസ്റ്റ് രണ്ട് പേരെഴുതി എന്നെ ഒള്ളു.. നിങ്ങള് തമ്മില് ഒന്നും ഇല്ല എന്ന് നിങ്ങൾക്ക് അറിയുന്നതല്ലെ..
ദിയ: വെറുതെ രണ്ട് പേര്.. അതും കോളേജ് മാഗസിനിൽ.. ഇതാണോ നീ എനിക്ക് തരാൻ വച്ച സർപ്രൈസ്.. ഇത് വായിക്കുന്ന ആളുകൾ ഇത് വെറും രണ്ട് പേരായി കാണും എന്ന് നിനക്ക് തോന്നുന്നുണ്ടോ..???
മായക്ക് അതിന് മറുപടി ഒന്നും ഇല്ലായിരുന്നു.. അവൾ തല കുനിച്ച് നിന്നു..
എന്നാൽ മായ മുൻപ് പറഞ്ഞത് എന്താണ് എന്ന് ഷൈനിന് മനസ്സിലായിരുന്നില്ല.. അവൻ
💬 Comments
View all comments