0%

Chapter Title : Love Or Hate 05 [Rahul Rk]

Author : Rahul RK Read All Parts 325

Love Or Hate 05

Author : Rahul RK | Previous Parts

മായ ഒരു തവണ ദിയയെ നോക്കി... അവളുടെ മുഖത്തും ദേഷ്യവും നിസ്സഹായതയും ആണ്... എന്നിട്ട് അവൾ ഷൈനിനെ നോക്കി... അവന്റെ മുഖത്തും ഇതേ ഭാവങ്ങൾ....മായ രണ്ട് പേരോടും പറഞ്ഞ് തുടങ്ങി..... (തുടരുന്നു..) മായ രണ്ടുപേരോടും പറയാനായി കൈകൾ ഉയർത്തിയതും മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു.. മിസ്സിനെ കണ്ടതും എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ പോയി ഇരുന്നു. ഷൈനും ദിയയും ഉൾപ്പടെ ക്ലാസിൽ എല്ലാവർക്കും മായ എഴുതിയതിന്റെ സത്യാവസ്ഥ അറിയാൻ ഉള്ള ആകാംഷ ആയിരുന്നു.. മിസ്സ് പുസ്തകം മേശപ്പുറത്ത് വച്ച് മായയുടെ അരികിലേക്ക് നടന്നു ചെന്നു.. എന്നിട്ട് ചിരിച്ച് കൊണ്ട് അവൾക്ക് നേരെ കൈ നീട്ടി.. മിസ്സ്: കൺഗ്രാജുലേഷൻ മായ.. നോവൽ ഞാൻ വായിച്ചു കേട്ടോ.. വളരെ നന്നായിട്ടുണ്ട്... മായ വളരെ പാട് പെട്ട്‌ മുഖത്ത് ചിരി വരുത്തി കാണിച്ചു.. മിസ്സ് വീണ്ടും പറഞ്ഞ് തുടങ്ങി.. മിസ്സ്: അല്ല എവിടെ നമ്മുടെ നായകനും നായികയും.. ഷൈൻ.. ദിയ... എന്നാലും നിങ്ങള് തമ്മിൽ ശരിക്കും എന്തെങ്കിലും ഉണ്ടോ അതോ മായ വെറുതെ രണ്ട് പേര് എഴുതി വച്ചതാണോ..?? ആണോ മായ..?? ഷൈനും ദിയയും പരസ്പരം നോക്കി.. ഇരുവരും തമ്മിൽ കടിച്ച് കീറാനുള്ള ദേഷ്യത്തിൽ ആയിരുന്നു... മായ പെട്ടന്ന് തന്നെ ചാടി കയറി അതെ എന്ന് മിസ്സിന് മറുപടി കൊടുത്തു... മിസ്സ് ഓകെ പറഞ്ഞ് തിരികെ നടന്ന് ക്ലാസ്സ് ആരംഭിച്ചു... എങ്ങനെയെങ്കിലും ഇന്റർവെൽ ആയിട്ട് വേണം മായയോട് സംസാരിക്കാൻ എന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു ദിയയും ഷൈനും.. മാറി വന്ന ക്ലാസ്സുകളിൽ എല്ലാം അധ്യാപകർ വന്ന ഉടൻ തന്നെ മായയെ അഭിനന്ദിക്കുകയും തുടർന്ന് ഷൈനും ദിയയും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാൽ അത് കേവലം രണ്ട് പേരുകൾ മാത്രമാണെന്നും അവർ തമ്മിൽ ബന്ധം ഒന്നും ഇല്ല എന്നും മായ എല്ലാവരോടും ആവർത്തിച്ച് പറഞ്ഞു... അങ്ങനെ ആദ്യത്തെ രണ്ടുമണിക്കൂർ പിന്നിട്ടു.. ആദ്യത്തെ രണ്ട് പിരിയടുകളും അവസാനിച്ചു.. ഇന്റർവെൽ ആയപ്പോൾ ആരും ക്ലാസ്സിൽ നിന്ന് വെളിയിൽ ഇറങ്ങിയില്ല..

💬 Comments

View all comments