Chapter Title : Love Or Hate 05 [Rahul Rk]
തന്നെ ആയിരിക്കും... ഇനിയിപ്പോ അല്ലെങ്കിലും ഈ കഥക്ക് ക്ലൈമാക്സ് ഉണ്ടാകില്ല..
ഗൗതം: അതെന്താ..??
അർജുൻ: ഈ ഫൗണ്ടേഷൻ തീരുന്ന വരെ അവൻ ഈ കോളേജിൽ ഉണ്ടാവൂ... പിന്നെങ്ങനെ കഥയിലെ ദിയ ഷൈനിനെ പ്രോപ്പോസ് ചെയ്യും...
അർജുൻ മുകളിലേക്ക് നോക്കി വെറുതെ ചിരിച്ചു...
???????????
ഇന്റർവെൽ അവസാനിച്ചപ്പോൾ ദിയയും ഷൈനും കൂട്ടുകാരും മറ്റ് കുട്ടികളും എല്ലാം തിരികെ ക്ലാസിലേക്ക് തന്നെ തിരിച്ചെത്തി..
ദിയ നോക്കിയപ്പോൾ മായ ബെഞ്ചിൽ സങ്കടപ്പെട്ടു ഇരിക്കുന്നത് കണ്ടു...
ദിയ അവളുടെ അടുത്ത് ചെന്ന് സംസാരിച്ച് തുടങ്ങി..
ദിയ: എന്താടോ പിണക്കാണോ..??
മായ മറുപടി ഒന്നും പറഞ്ഞില്ല.. പക്ഷേ ദിയ മായയുടെ തോളിൽ കൈ ഇട്ട് പറഞ്ഞ് തുടങ്ങി...
ദിയ: അപോ നീ എന്തിനാ ഈ ആവശ്യല്ലാത്ത പണിക്ക് ഒക്കെ നിന്നത്.. അതല്ലേ ഈ പ്രശ്നത്തിന് ഒക്കെ കാരണം.. ഇതിപ്പോ കോളജിൽ എല്ലാർക്കും സത്യം അറിയുന്നത് കൊണ്ട് കുഴപ്പല്ല.. ഇല്ലെങ്കിലോ... എന്തായാലും അത് പോട്ടെ.. സാരല്ല..
മായ ദിയയെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. പക്ഷേ ഈ നോവലിന്റെ ക്ലൈമാക്സ് മായയുടെ മനസ്സിൽ അപ്പോഴേ ഉണ്ടായിരുന്നു...
പിന്നീടുള്ള പിരിയെടുകളിലും പതിവിൽ കവിഞ്ഞ ഒന്നും സംഭവിച്ചില്ല.. പക്ഷേ ഇതിനോടകം കോളജിൽ നോവൽ ഇറങ്ങിയ സമയത്ത് ഉണ്ടായ ആ പ്രഭാവം നഷ്ടമായിരുന്നു.. നോവൽ എല്ലാവർക്കും നനായി ഇഷ്ടമായി.. ഷൈനും ദിയയും മായയുടെ വെറും സാങ്കൽപ്പിക കഥാപാത്രങ്ങൾ തന്നെ ആണെന്ന് എല്ലാവരും വിശ്വസിച്ചു...
അങ്ങനെ അവസാനത്തെ പിരിയഡ് കഴിഞ്ഞ് പതിവ് പോലെ എല്ലാവരും പിരിയാൻ ഒരുങ്ങി...
പാർക്കിങ്ങിൽ ചെന്ന് ഷൈനും ആൻഡ്രുവും വണ്ടിയിൽ കയറി... വിഷ്ണുവും അരവിന്ദും കൂടെ
💬 Comments
View all comments