0%

Chapter Title : Love Or Hate 05 [Rahul Rk]

Author : Rahul RK Read All Parts 652
വാങ്ങിക്കാം... അവർ ഓരോ സെക്ഷനിലൂടെ സാധനങ്ങൾ നോക്കി നടന്നു... ആൻഡ്രൂ: എന്നാലും എന്റെ ഷൈൻ.. നീ എന്ത് കണ്ടിട്ടാണ് ആ അർജ്ജുനെ കേറി വെല്ലുവിളിച്ചത്.. ഇപ്പൊ അരവിന്ദ് ഇവിടെ വന്നില്ലയിരുന്നെങ്കിൽ??? ഷൈൻ: അവൻ വന്നില്ലെങ്കിൽ ഞാൻ ഒരു കോച്ചിന്റെ അടുത്ത് ചേരാൻ ആയിരുന്നു പ്ലാൻ.. ഇനി ഏതായാലും അത് വേണ്ടല്ലോ... ആൻഡ്രൂ: ഹാ... ഷൈൻ: എന്നാലും അവന് ബോക്സിങ് ഒക്കെ അറിയാമായിരിക്കും അല്ലേ... ആൻഡ്രൂ: അറിയുമായിരിക്കും... ഇല്ലെങ്കിൽ നിന്റെ കാര്യം തീർന്നു.. ഷൈൻ: ഒന്ന് പോടാ... ഞാനൈ ജോസഫ് തരകന്റെ....... ആൻഡ്രൂ: മോനാണ് എന്നല്ലേ.. ഇതെനിക്ക് അറിയാത്ത കാര്യം ഒന്നും അല്ലല്ലോ.. നീ തള്ളു നിർത്തി സാധനം നോക്കി എടുക്ക്‌... അങ്ങനെ സാധങ്ങൾ ഒക്കെ വാങ്ങി അവർ രണ്ടുപേരും വീട്ടിലേക്ക് മടങ്ങി ചെന്നു... ????????? ദിയയും മായയും ഇതിനോടകം തന്നെ ഹോസ്റ്റലിൽ എത്തിയിരുന്നു... മായ തന്റെ ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലമായ ജനാലക്ക്‌ അരികിൽ ഇരിക്കുകയായിരുന്നു.. ദിയ പിന്നെ പതിവ് പോലെ ഫോണിൽ എന്തൊക്കെയോ നോക്കി ബെഡിലും... ദിയ: നാളെ ബാസ്ക്കറ്റ് ബോൾ മാച്ചുണ്ട് എനിക്ക് വൈകുന്നേരം.. നീ വരില്ലേ കാണാൻ..?? അതോ ഇങ്ങ് പോരുമോ..?? മായ: പോരും എന്ന് ഞാൻ പറഞ്ഞാലും നീ വിടില്ലല്ലോ അതോണ്ട് വരാം... ദിയ: ഹാ.. വന്നാ നിനക്ക് കൊള്ളാം.. അല്ല നീയും മറ്റേ ശ്രീലക്ഷ്മിയും കൂടി എന്ത് പ്രോഗ്രാം ആണ് പ്ലാൻ ചെയ്യുന്നത്..?? മായ: ഞങ്ങൾ എന്തെങ്കിലും പ്രസന്റേഷൻ ടൈപ്പ് സംഭവങ്ങൾ ആണ് പ്ലാൻ ചെയ്യുന്നത്... അല്ല നീ ഷൈനും ആയിട്ട് സംസാരിചോ..??? ദിയ: ഇല്ല.. ഇന്നിപ്പോ അതിനു പറ്റിയ ഒരു

💬 Comments

View all comments