Chapter Title : Love Or Hate 05 [Rahul Rk]
ഇവളിപ്പോ എന്തിനാ എന്റെ അടുത്ത് വരുന്നത് എന്ന ഒരു ഭയം വിഷ്ണുവിന്റെ ഉള്ളിൽ ഉണ്ടായിരുന്നു.. അടുതെത്തിയത്തും ദിയ ചോദിച്ചു..
ദിയ: വിഷ്ണു.. നിന്റെ കൂട്ടുകാരൻ വന്നില്ലേ... ആ ഷൈൻ...???
വിഷ്ണു: ഇല്ല ദിയ.. അവര് വരുന്ന ടൈം ആകുന്നെ ഒള്ളു...
ദിയ: ഹും.. ശരി...
അത്രേം പറഞ്ഞ് ദിയ മായയുടെ കൂടെ ക്ലാസിലേക്ക് നടന്നു.. അപ്പോൾ വിഷ്ണു ശ്വാസം ഒന്ന് നേരെ വിട്ടു...
അവൻ തിരിഞ്ഞ് നോക്കിയതും അതാ വരുന്നു അടുത്ത മാരണം.. അർജുനും കൂട്ടുകാരും...
ഈ കാലമാടൻ എന്തിനാ എന്റെ അടുത്തേക്ക് വരുന്നത് എന്ന് ചിന്തിച്ച് തീരും മുന്നേ അർജുൻ വിഷ്ണുവിന്റെ അടുത്ത് എത്തിയിരുന്നു...
അർജുൻ: ടാ.. എന്താടാ നിന്റെ കൂടെ ഉള്ളവന്മാർ ഒക്കെ എവിടെ..??
വിഷ്ണു: വരുന്നേ ഒള്ളു...
അർജുൻ: നിന്റെ ക്ലാസിൽ പുതിയ ഒരു പയ്യൻ വന്നിട്ടുണ്ടോ..??
വിഷ്ണു: ഉണ്ട്..
അർജുൻ: എന്താ അവന്റെ പേര്..??
വിഷ്ണു: അരവിന്ദ്...
അർജുൻ: അവനും ഷൈനും തമ്മിൽ എന്താ ബന്ധം..??
വിഷ്ണു: അതൊന്നും എനിക്കറിയില്ല...
അർജുന്റെ മുഖത്ത് ഉണ്ടായിരുന്ന ചിരി പെട്ടന്ന് മാഞ്ഞു...
അർജുൻ: നിനക്കറിയില്ല...??
വിഷ്ണു: ഇല്ല എന്ന് പറഞ്ഞില്ലേ..??
അർജുൻ വിഷ്ണുവിന്റെ കോളറിൽ കുത്തിപ്പിടിചു..
അർജുൻ: അവന്മാരുടെ ബലത്തിൽ ഓവർ ധൈര്യം കാണിക്കാൻ നിൽക്കണ്ട.. മര്യാദക്ക് പറയുന്നതാ നിനക്ക് നല്ലത്...
പെട്ടന്നാണ് അർജുന്റെ തോളിൽ ആ കൈ പതിഞ്ഞത്... പൊടുന്നനെ അർജുൻ വിഷ്ണുവിനെ വിട്ട് തിരിഞ്ഞ് നോക്കി... അതേ മുന്നിൽ നിൽക്കുന്നത് വേറെ ആരും അല്ല.. അരവിന്ദ് ആയിരുന്നു...
അരവിന്ദ്: ഞാൻ പറഞ്ഞാൽ മതിയോ...??
അർജുന്റെ മനസ്സിലൂടെ രണ്ട് വർഷം മുന്നേ അരവിന്ദും
💬 Comments
View all comments