0%

Chapter Title : Love Or Hate 05 [Rahul Rk]

Author : Rahul RK Read All Parts 655
അവനും പങ്കെടുത്ത യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലെ ഓരോ രംഗങ്ങളും കടന്നു പോയി... അരവിന്ദിന്റെ ഓരോ പഞ്ചും തന്റെ മുഖത്ത് വന്ന്‌ വീഴുന്നത് അർജുന് ഇപ്പോളും ഫീൽ ചെയ്യുന്നുണ്ടായിരുന്നു.... അരവിന്ദ്: ഈ നിമിഷം വരെ ഇവർ പറയുന്ന ചാമ്പ്യൻ അർജുൻ നീയാണ് എന്ന് എനിക്കറിയില്ലായിരുന്നു... പക്ഷേ ഇപ്പോ മുതൽ നീ തോൾക്കേണ്ടത് ഷൈനിന്റെയും ഈ കാമ്പസിന്റെയും മാത്രം ആവശ്യം അല്ല.. എന്റെ കൂടി ആവശ്യം ആണ്.... പിന്നെ നിനക്ക് ഞാനും ഷൈനും തമ്മിൽ ഉള്ള ബന്ധം അല്ലേ അറിയേണ്ടത് എന്നാൽ കേട്ടോ.. ഒരു വയറ്റിൽ പിറന്നില്ലെങ്കിലും അവൻ എനിക്ക് സഹോദരൻ തന്നെ ആണ്.. അത്കൊണ്ട് ഞാൻ അവനെ ട്രെയിൻ ചെയ്യിക്കും... ബാക്കി നമുക്ക് റിങ്ങിൽ വച്ച് കാണാം... അർജുൻ: കാണാം... അത്രയും പുച്ഛത്തോടെ പറഞ്ഞ് അർജുൻ അവിടെ നിന്നും പോയി.. പക്ഷേ അവന്റെ കണ്ണിൽ ഒരു നേരിയ ഭയം ഉണ്ടായിരുന്നോ.??? വിഷ്ണു: ബ്രോ.. അപ്പോ നിങ്ങള് തമിൽ മുന്നേ അറിയുമോ..?? അരവിന്ദ്: അറിയാം.. വിഷ്ണു: എങ്ങനെ..?? അരവിന്ദ് പറഞ്ഞു തുടങ്ങിയതും ഷൈനും ആൻഡ്രുവും ബൈക്കിൽ അങ്ങോട്ട് എത്തി.. രണ്ടുപേരും വേപ്രാളത്തോടെ ഇറങ്ങി കൊണ്ട് ചോദിച്ചു... ഷൈൻ: എന്താടാ.. എന്ത് പറ്റി..? ആ അർജുനും ടീമും പോണ കണ്ടല്ലോ... അരവിന്ദ്: ഓഹ്‌.. നിങ്ങള് കണ്ടോ..?? ഏയ് അവൻ വെറുതെ നമ്മൾ തമ്മിൽ ഉള്ള ബന്ധം അറിയാൻ... വിഷ്ണു: അരവിന്ദിന് അർജ്ജുനെ മുന്നേ അറിയാം... ഷൈൻ: ആണോടാ..?? അരവിന്ദ്; അതെ.. ഷൈൻ: എങ്ങനെ.???
അരവിന്ദ്: രണ്ട് വർഷം മുൻപ് ഒരു യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് മത്സരം ഉണ്ടായിരുന്നു.. അന്ന് ഫൈനലിൽ അവനെ തോൽപ്പിച്ചത് ഞാൻ

💬 Comments

View all comments