Chapter Title : Love Or Hate 05 [Rahul Rk]
ആയിരുന്നു...
ആൻഡ്രൂ: എന്നിട്ട് നീ ചാമ്പ്യൻ ഒന്നും അല്ല എന്നല്ലേ ഞങ്ങളോട് പറഞ്ഞത്...
അരവിന്ദ്: അതെ അത് സത്യമാണ്.. ഫൈനലിൽ ഞാൻ അർജ്ജുനെ തോൽപ്പിച്ചു.. പക്ഷേ ചാമ്പ്യൻഷിപ്പ് കിട്ടിയില്ല..
ഷൈൻ: അതെന്താ..??
അരവിന്ദ്: അവന്റെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനം ഒക്കെ വച്ച് അന്ന് അവർ ഞാൻ ആ മത്സരത്തിന് ഡിസ് ക്വാളിഫൈഡ് ആണെന്ന് രേഖകൾ ഉണ്ടാക്കി... അതോടെ എന്റെ ചാമ്പ്യൻഷിപ്പും ബോക്സിങ് കരിയറും അവിടെ അവസാനിച്ചു... അർജുൻ അങ്ങനെ അവസാന ആളുമായി മത്സരിച്ച് ചാമ്പ്യൻ ആയി..
ഷൈൻ: ഓഹ്.. ഇത്രേം ഒക്കെ ഇതിന്റെ പുറകിൽ ഉള്ള കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു...
അരവിന്ദ്: ഏയ് അത് വിട്.. നിങ്ങടെ കാര്യത്തിൽ അതൊന്നും നടക്കില്ല.. ഇത് ഓപ്പൺ കൊമ്പട്ടീഷൻ അല്ലേ.. പിന്നെ റിയൽ ബോക്സിങ് അല്ലല്ലോ.. ചലഞ്ച് ചെയ്ത അടി അല്ലേ.. എനിക്ക് നന്നായി അറിയാം അർജുന്റെ വീക്ക് പോയിന്റ്‌സ്... അല്ല നീ ഗ്ലൗസും ഒക്കെ എടുത്തല്ലെ വന്നത്...
ഷൈൻ: ഹാ.. എല്ലാമുണ്ട്...
അരവിന്ദ്: ഓകെ...
അങ്ങനെ അവർ സംസാരിച്ച് നിന്ന് ക്ലാസ്സ് തുടങ്ങാൻ ആയത് അറിഞ്ഞില്ല..
പതിവ് പോലെ ക്ലാസ്സുകൾ എല്ലാം അറുബോർ ആയിരുന്നു... ഇംഗ്ലീഷിൽ ആരൊക്കെയോ എന്തൊക്കെയോ പറയുന്നു...
അങ്ങനെ ഒരു വിധം ലഞ്ച് ബ്രേക്ക് ആയി...
ഉച്ചക്ക് ഭക്ഷണം ഷൈനും കൂട്ടുകാരും കോളജിന്റെ അടുത്തുള്ള ഒരു കുടുംബ ശ്രീ ഹോട്ടലിൽ നിന്നാണ് കഴിച്ചത്.. അതാകുമ്പോ നടന്നു പോകാൻ ഉള്ള ദൂരം ഒള്ളു മാത്രമല്ല നല്ല നാടൻ ഊണും കിട്ടും...
ഊൺ ഒക്കെ കഴിഞ്ഞ് മറ്റു മൂന്ന് പേരും അവരുടെ ടീം മെമ്പർ മാരുടെ കൂടെ ചർച്ചകൾക്ക്
💬 Comments
View all comments