0%

Chapter Title : Love Or Hate 06 [Rahul Rk]

Author : Rahul RK Read All Parts 949
വിഷ്ണു: അതെ അതൊന്നും ശരിയാവില്ല... ഷൈൻ ഒന്ന് ആലോചിച്ചു നിന്ന ശേഷം ബൈക്കിന് മുകളിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു.. ഷൈൻ: ആൻഡ്രൂ പറഞ്ഞതിലും കാര്യം ഉണ്ട്.. പണി കൊടുക്കുന്നുണ്ട് എങ്കിൽ ഇങ്ങനത്തെ പണി തന്നെ കൊടുക്കണം... അരവിന്ദ്: നിനക്ക് എന്താ വട്ടാണോ..?? അതിന് മാത്രം എന്താ അവള് നിന്നോട് ചെയ്തത്... ഷൈൻ: അവള് അന്ന് അത്രേം പിള്ളേരുടെ മുന്നിൽ വച്ച് എന്റെ നേരെ ചോറ്റ് പാത്രം എറിഞ്ഞത് നീ കണ്ട് കാണില്ല.. അന്ന് ഞാൻ തലനാരിഴക്ക് ആണ് തല വെട്ടിച്ച് രക്ഷപ്പെട്ടത്.. അതെങ്ങാനും എന്റെ തലക്കിട്ട്‌ കൊണ്ടിരുന്നെങ്കിലോ..?? അവള് ഒറ്റ ഒരുത്തി കാരണം ആണ് ക്ലാസ്സിലെ മൊത്തം കുട്ടികളുടെ മുന്നിൽ ഞാൻ വെറും ഒരു ഉണ്ണാക്കൻ ആയത്..
അരവിന്ദ്: അതിനാണോ ഷൈൻ നീ ഇത്രേം വലിയ ചതി അവളോട് ചെയ്യാൻ പോകുന്നത്.. വിഷ്ണു: അതെ ബ്രോ.. അരവിന്ദ് പറയുന്നതാണ് ശരി.. ഷൈൻ: നിങ്ങൾക്ക് രണ്ടാൾക്കും വേണമെങ്കിൽ എന്റെ കൂടെ നിൽക്കാം.. ഞാൻ നിർബന്ധിക്കാൻ വരില്ല.. പക്ഷേ എന്റെ തീരുമാനം ഇത് തന്നെ ആണ്... അരവിന്ദ് ഒന്ന് നെടുവീർപ്പിട്ടു.. എന്നിട്ട് വിഷ്ണുവിനെ നോക്കി.. വീണ്ടും ഷൈനിനെ നോക്കി പറഞ്ഞു.. അരവിന്ദ്: ഞാൻ എന്നും നിന്റെ കൂടെ അല്ലേ നിന്നിട്ടൊള്ളു.. ഇനിയിപ്പോ ഇതിനും അങ്ങനെ തന്നെ ആയിരിക്കും... വിഷ്ണു: ഞാനും കൂടെ നിൽക്കാം ബ്രോ.. ഷൈൻ: ഓകെ.. അപ്പോ ബാക്കി പ്ലാൻ പറ ആൻഡ്രൂ... എല്ലാം നിശബ്ദം ആയി കേട്ടുകൊണ്ട് ഇരുന്ന ആൻഡ്രൂ പറഞ്ഞു തുടങ്ങി... ആൻഡ്രൂ: പ്ലാൻ ഒക്കെ വളരെ സിമ്പിൾ ആണ്.. പക്ഷേ നിന്റെ അഭിനയത്തിന്

💬 Comments

View all comments