0%

Chapter Title : Love Or Hate 06 [Rahul Rk]

Author : Rahul RK Read All Parts 437
പതിയെ തിരിഞ്ഞു... ഷൈൻ: എന്താ...?? മീനാക്ഷി: ചേട്ടൻ എന്താ എന്നെ കാണാത്ത പോലെ പോയത്... ഷൈൻ: അത്.. കാണാത്തത് കൊണ്ട്.. മീനാക്ഷി: ചേട്ടനും ദിയ ചേച്ചിക്കും ലൈബ്രറിയിൽ ആണ് ഡ്യൂട്ടി അല്ലേ..?? ഷൈൻ: അതെ.. മീനാക്ഷി: ഞങ്ങൾ ജൂനിയർസ്‌ ആയത് കൊണ്ട് ഞങ്ങൾക്ക് ഇങ്ങനത്തെ ഡ്യൂട്ടി ഒന്നും ഇല്ല... ഷൈൻ: എനിക്ക് കുറച്ച് തിരക്കുണ്ട്.. ഞാൻ പൊയ്ക്കോട്ടേ..?? മീനാക്ഷി: എപ്പോളാ ചേട്ടൻ ഫ്രീ ആവുന്നേ..?? ഷൈൻ: ഇനി ഫൗണ്ടേഷൻ കഴിഞ്ഞേ ഫ്രീ ആകു.. എന്താ കാര്യം..? മീനാക്ഷി: ഒന്നുല്ല.. അത് ഞാൻ അപ്പോ പറയാം... അതും പറഞ്ഞ് അവൾ ചിരിച്ച് കൊണ്ട് അവിടെ നിന്ന് ഓടി പോയി.. "ഇത് വട്ട്‌ തന്നെ..." ഷൈൻ അത്രേം പറഞ്ഞ് വേഗം ലൈബ്രറി നോക്കി നടന്നു.. ചെന്നപ്പോൾ തന്നെ വാതിൽ തുറന്ന് കിടക്കുന്നുണ്ട്.. ദിയ അവിടെ ഒരു പുസ്തകം വായിച്ച് ഇരിക്കുന്നത് കണ്ടു.. ഒാ ഇവിടെ ഉണ്ടോ.. മനസ്സിൽ നല്ല ദേഷ്യം ആണെങ്കിലും പുറത്ത് കാണിക്കാതെ ഷൈൻ അകത്തേക്ക് കയറി.. ഷൈൻ: ഗുഡ് മോണിംഗ് ദിയ... ദിയ: ഹാ ഷൈൻ.. ഗുഡ് മോണിംഗ്.. ഷൈൻ: എന്താ പതിവില്ലാതെ വായന ഒക്കെ..?? ദിയ: ഏയ്.. ഞാൻ വെറുതെ ബുക്കിന്റെ പേര് കണ്ടപ്പോൾ ഒരു കൗതുകം കൊണ്ട് നോക്കി പോയതാ... ഷൈൻ: എന്താ ബുക്കിന്റെ പേര്..?? ദിയ: Will You Marry Me.??
ഷൈൻ: എന്താ..?? ദിയ: അല്ല.. ബുക്കിന്റെ പേരാണ് പറഞ്ഞത്... ഷൈൻ: ഓഹ്‌... "നിന്നെ കൊണ്ട് ഞാൻ ഇത് പറയിപ്പിക്കുമെടി മോളെ..." ദിയ: എന്തേലും പറഞ്ഞോ..??? ഷൈൻ: നമുക്ക് വർക്ക് തുടങ്ങിയാലോ എന്നാ..?? ദിയ: ഓകെ.. ഷൈൻ: എന്നാ രജിസ്റ്റർ എടുത്തോളൂ... ദിയ: അത് വേണ്ട.. ഇന്നലെ മുഴുവൻ താൻ അല്ലേ ബുക്ക് ഒക്കെ അടുക്കി വച്ചത്.. ഇന്നിനി ഞാൻ ചെയ്തോളാം.. ഷൈൻ: അപ്പോ തനിക്ക് പൊടി അലർജി അല്ലേ... ദിയ: അതിനു ഞാൻ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്... ദിയ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഒരു കർചീഫ് പുറത്തെടുത്തു.. എന്നിട്ട് അത് മടക്കി മുകത് കെട്ടി... ദിയ: എങ്ങനെ ഉണ്ട്..?? ഷൈൻ: കൊള്ളാം...

💬 Comments

View all comments