Love Or Hate 07 [Rahul Rk]

📝 Ongoing

👁 459465 views ❤ 1259 likes 💬 177 comments

Love Or Hate 07
Author : Rahul RK  |  Previous Parts

ഷൈൻ വിറക്കുന്ന വിരലുകൾ ദിയയുടെ മൂക്കിൻ തുമ്പിന് മുന്നിലേക്ക് വച്ചു....
(തുടരുന്നു....)"ദൈവമേ ശ്വാസം ഇല്ലാലോ... ഇവള് തട്ടിപ്പോയോ..??"ഷൈൻ വെപ്രാളത്തോടെ ചുറ്റും നോക്കി...
ആരെ എങ്കിലും വിളിച്ച് കൊണ്ടുവന്നലോ...
വേണ്ട....
ഫസ്റ്റ് ഐഡുകളെ പറ്റി ഒന്നും ഷൈനിന് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല...

എന്നാലും പറഞ്ഞും കണ്ടും കേട്ട അറിവ് വെച്ച് ഷൈൻ രണ്ടു കയ്യും ചേർത്ത് ദിയയുടെ നെഞ്ചില് അമർത്തി നോക്കി..

എന്നാൽ അതൊന്നും ഫലം കണ്ടില്ല.. ദിയ ഇപ്പോളും ബോധമറ്റ് കിടക്കുകയാണ്...

ഷൈനിന്റെ വെപ്രാളം വീണ്ടും അധികരിക്കുകയാണ് ഉണ്ടായത്.. പല പല ചിന്തകളും നിമിഷ നേരം കൊണ്ട് അവന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു...

"ഈശോയെ ഇവൾക്ക് എന്തേലും പറ്റിയാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ...??"

പക്ഷേ പാഴാക്കി കളയാൻ സമയം ഒട്ടും ഇല്ല എന്ന് ഷൈനിന് നന്നായി അറിയാമായിരുന്നു...

അവസാനത്തെ അറ്റ കൈ തന്നെ പ്രയോഗിക്കാൻ ഷൈൻ തീരുമാനിച്ചു.. കൃത്രിമ ശ്വാസം കൊടുക്കുക....

എന്നാൽ ഷൈനിന് അതൊന്നും മുന്നേ പരിചയം ഇല്ലായിരുന്നു.. എങ്ങനെ ചെയ്യണം എന്നും അറിയില്ല.. പക്ഷേ സമയം പാഴാക്കുന്നത് അപകടം ആണെന്ന് അറിയാമായിരുന്നു...

ഷൈൻ ദിയയുടെ മുഖത്തോട് അടുത്തിരുന്നു.. എന്നിട്ട് വിറക്കുന്ന കൈകളോടെ ദിയയുടെ മേൽ ചുണ്ടും കീഴ് ചുണ്ടും പതിയെ വിടർത്തി...

ഷൈനിന്റെ ഹൃദയം പട പട മിടിക്കുന്നു

📚 Chapters

1 published

Related Stories

💬 Comments

View all comments