Chapter Title : Love Or Hate 07 [Rahul Rk]
കോർത്ത് അർജുന്റെ വലം കൈ പുറകിലേക്ക് കറക്കി...
വേദന കൊണ്ട് അർജുൻ അലറി..
പക്ഷേ ഷൈൻ അവിടെയും നിർത്താൻ ഉദ്ദേശിച്ചല്ല... അർജുന്റെ മുഖം രക്തം കൊണ്ട് നിറഞ്ഞിരുന്നു... ഷൈൻ അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് നേരെ നിർത്തി നെഞ്ചും കൂട് നോക്കി ആഞ്ഞ് ചവിട്ടി...
ചവിട്ട് കൊണ്ട അർജുൻ റിംഗ് കടന്ന് ഫ്ലോറിലേക്ക് മലർന്ന് വീണു...
ഇതിനിടയിൽ സംഘാടകരും അധ്യാപകരും ചില എതിർപ്പുകൾ കൊണ്ടു വന്നു എങ്കിലും കുട്ടികളുടെ ആവേശം അതെല്ലാം കാറ്റിൽ പറത്തി...
റിംഗ് റോപ് ഉയർത്തി ഷൈൻ ഫ്ലോറിലേക്ക് ഇറങ്ങി... അർജുൻ അപ്പോഴും പാതി മയക്കത്തിൽ ഫ്ലോറിൽ കിടക്കുകയാണ്... അവന് ശ്രമിച്ചാലും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ ആണ്...
ഷൈൻ വീണ്ടും അർജുന്റെ നെഞ്ചില് ചവിട്ടാൻ കാലുയർത്തിയതും അർജുൻ രണ്ട് കൈയും ഉയർത്തി കൊണ്ട് പറഞ്ഞു...
അർജുൻ: വേണ്ടാ...വേണ്ടാ... ഞാൻ... ഞാൻ... സമ്മതിച്ചു... തോൽവി സമ്മതിച്ചു....
ഷൈൻ കാല് പിൻവലിച്ച് തറയിലേക്ക് തന്നെ വച്ചു..
എന്നിട്ട് മുട്ടുകുത്തി അർജുന്റെ അരികിൽ ഇരുന്നു... എന്നിട്ട് അവനോട് പറഞ്ഞു തുടങ്ങി...
ഷൈൻ: നിന്നെ കൊല്ലാൻ എനിക്ക് ഉദ്ദേശം ഇല്ല... എന്റെ കൈ കൊണ്ട് ചാകാൻ ഉള്ള യോഗവും നിനക്കില്ല... പിന്നെ നിന്നെ തോൽപ്പിച്ച് വലിയ ചാമ്പ്യൻ ആകാൻ വേണ്ടി ഒന്നും അല്ല ഞാൻ ഈ മത്സരത്തിൽ പങ്കെടുത്തതും ഫൈറ്റിങ് പഠിച്ചതും... അത് എന്റെ മാത്രം ആവശ്യം ആയിരുന്നു... എന്റെ മാത്രം പ്രതികാരം ആയിരുന്നു....
അർജുൻ അപ്പോളും ഒന്നും പറയാതെ പാതി മയക്കത്തോടെ ഷൈനിന്റെ വാക്കുകൾ കേൾക്കുകയായിരുന്നു...
ഷൈൻ പഞ്ച് ഡയലോഗ് ഒക്കെ പറഞ്ഞ് എഴുന്നേറ്റതും ആൻഡ്രുവും കൂട്ടുകാരും ഉൾപ്പടെ എല്ലാവരും വന്ന് ഷൈനിനെ പൊക്കി എടുത്തു....
പിന്നെ ഭയങ്കര ആഘോഷം ആയിരുന്നു..
അങ്ങനെ മത്സരത്തിൽ അർജ്ജുനെ തോൽപ്പിച്ച് ഷൈൻ വിജയി ആയി..
ഷൈൻ പറഞ്ഞ പോലെ വിജയിക്കുക എന്നതിലും അപ്പുറം പ്രതികാരം വീട്ടുക എന്നുള്ളതായിരുന്നു ഷൈനിന്റെ പ്രാഥമിക ലക്ഷ്യം...
?????????
അങ്ങനെ ആളും ആരവങ്ങളും ഒഴിഞ്ഞു... ലോക്കർ റൂമിൽ ഷൈനും കൂട്ടുകാരും മാത്രമായി... അർജ്ജുനെ ഇതിനോടകം ആരേക്കെയോ ആശുപത്രിയിൽ കൊണ്ടുപോയി എന്നാണ് അറിഞ്ഞത്...
ഷൈനിന്റെ ചുണ്ട് മുറിഞ്ഞിട്ടുണ്ട്.. പിന്നെ അവിടവിടെ ഒക്കെ
💬 Comments
View all comments