0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 2.4K
മുഖം ഒക്കെ ഒന്ന് കഴുകി വൃത്തിയാക്കി മായയുടെ അടുത്തേക്ക് നടന്നു... പുറത്ത് വണ്ടിയുടെ അടുത്ത് ദിയയെ കാത്ത് നിൽക്കുകയായിരുന്നു മായ.. ദിയയെ കണ്ടതും ആകാംഷയോടെ എന്തായി എന്ന് ചോദിച്ച് കൊണ്ട് മായ അവളുടെ അടുത്തേക്ക് ചെന്നു... മായ: എന്തായി..??? ദിയ: കീ എടുക്ക്‌... മായ: എന്തായി പറ... ദിയ: നിന്നോട് കീ എടുക്കാൻ അല്ലേ പറഞ്ഞത്... ദിയയുടെ സ്വഭാവത്തിൽ എന്തോ പന്തികേട് തോന്നിയ മായ വേഗം ചാവി കൊടുത്ത് മാറി നിന്നു...
വണ്ടിയിൽ കയറിയ ദിയ സ്റ്റാർട്ട് ചെയ്ത് വണ്ടി റെയ്സ് ചെയ്യാൻ തുടങ്ങി.. അത് തനിക്ക് കേരാൻ ഉള്ള സിഗ്നൽ ആണെന്ന് മനസ്സിലായത് പോലെ മായ പുറകിൽ കയറി ഇരുന്നു... പതിവിലും സ്പീഡിൽ ആണ് ദിയ വണ്ടി ഓടിക്കുന്നത്... മായ പേടിച്ച് അവളോട് ചേർന്ന് ഇരിക്കുകയാണ്... അങ്ങനെ അതികം വൈകാതെ തന്നെ അവർ ഹോസ്റ്റലിൽ എത്തി... വണ്ടി ഓഫ് ചെയ്ത് അവർ മുറി നോക്കി നടന്നു... ദിയയുടെ എല്ലാ പ്രവർത്തികളും യാന്ത്രികമായി നടക്കുന്ന പോലെ ആണ് മായക്ക്‌ തോന്നിയത്... മുറിയിൽ കയറിയ ദിയ ഒന്നും മിണ്ടാതെ ബെഡിൽ ഇരുന്നു... സത്യത്തിൽ അവളുടെ പ്രവർത്തികളിൽ ഭയം തോന്നിയ മായ അവളോട് ചേർന്നിരുന്നു എന്നിട്ട് വീണ്ടും ആംഗ്യ ഭാഷയിലൂടെ ചോദിച്ചു... മായ: എന്ത് പറ്റി എന്നൊന്ന് പറ... ദിയ മുഖം ഉയർത്തി മായയെ നോക്കി.. എന്നിട്ട് പറഞ്ഞു.. ദിയ: ഷൈൻ.. അവൻ എന്നെ ചതിക്കുകയായിരുന്നു.... മായ: എങ്ങനെ..??? ദിയ നടന്ന കാര്യങ്ങൾ മുഴുവൻ മായയോട് പറഞ്ഞു... എല്ലാം ഒരു ഞെട്ടലോടെ ആണ് മായ കേട്ടിരുന്നത്... അവളുടെ കണ്ണുകൾ പോലും

💬 Comments

View all comments