0%

Chapter Title : Love Or Hate 08 [Rahul Rk]

Author : Rahul RK Read All Parts 631
കൊണ്ട് നടന്ന് അവസാനം ഗർഭിണി ആണെന്നറിഞ്ഞപ്പോൾ ഉപേക്ഷിച്ച ഒരു പെൺ കുട്ടി ഇല്ലെ... അവളുടെ അച്ഛൻ വന്നിരുന്നു ഇന്നിവിടെ... കരഞ്ഞു കൊണ്ടാണ് അയാളും ഭാര്യയും ഇവിടെ നിന്ന് പോയത്.... ഇത്രേം വലിയ ഒരു മഹാ പാപി ആണ് നീ എന്ന് എനിക്ക് അറിയില്ലായിരുന്നു ഷൈൻ.. അളിയന്റെ വാക്കുകൾ കേട്ട് ഷൈൻ ആകെ കിളി പോയ അവസ്ഥയിൽ എത്തിയിരുന്നു... ഏത് പെൺകുട്ടി... ഏത് ഗർഭിണി..?? ഷൈൻ: നിങ്ങള് എന്തൊക്കെ ആണീ പറയുന്നത്..?? ഞാൻ പ്രേമിച്ച് ഗർഭിണി ആക്കി എന്നോ...?? ആരെ..?? സത്യായിട്ടും ഞാൻ അറിയാത്ത കാര്യങ്ങൾ ആണിതോക്കെ.. ഇതിൽ എന്തോ ചതി നടന്നിട്ടുണ്ട്... അളിയൻ: എനിക്കങ്ങനെ തോന്നുന്നില്ല ഷൈൻ... വ്യക്തമായ തെളിവുകളും ആയാണ് അവർ വന്നത്... മാത്രമല്ല പപ്പയുമായി നല്ല അടുപ്പം ഉള്ള അവർക്ക് ഇങ്ങനെ ഒരു കഥ പറഞ്ഞുണ്ടാക്കേണ്ട കാര്യവും ഇല്ല... ഷൈൻ: അപ്പോ എല്ലാവരും പറഞ്ഞ് വരുന്നത് ഞാൻ ഏതോ പെണ്ണിനെ പിഴപ്പിച്ച് ചതിച്ച് മുങ്ങി എന്നാണോ..??
അളിയൻ: അങ്ങനെ ആകരുത് എന്ന് തന്നെ ആയിരുന്നു ഷൈൻ എന്റെയും പ്രാർഥന.. പക്ഷേ..... പിന്നെ അവിടെ നിൽക്കാൻ ഷൈനിന് തോന്നിയില്ല... ഷൈൻ നേരെ പോയി കാറിൽ കയറി എങ്ങോട്ടെന്നില്ലാതെ കാർ ഓടിച്ചു.. പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്... ഷൈൻ ബ്ലൂടൂത്തിൽ തന്നെ ഫോൺ അറ്റന്റ് ചെയ്തു... ആൻഡ്രൂ ആയിരുന്നു... ആൻഡ്രൂ: ടാ നീ എവിടെ.. എനിക്ക് നിന്നെ ഒന്ന് കാണണം... ഷൈൻ: എനിക്കും നിന്നെ ഒന്ന് കാണണം... ആൻഡ്രൂ: നീ എവിടെ ഉള്ളത് പറ ഞാൻ അങ്ങോട്ട് വരാം... ഷൈൻ: ശരി എന്നാൽ ബീച്ചിലേക്ക് വാ... ഷൈൻ

💬 Comments

View all comments