0%

Chapter Title : Love Or Hate 08 [Rahul Rk]

Author : Rahul RK Read All Parts 630
ഷൈൻ: പപ്പ.. പപ്പയെങ്കിലും പറ.. എന്താ കാര്യം..?? മുഖം അടച്ചുള്ള ഒരു അടിയായിരുന്നു ഷൈനിന് കിട്ടിയ മറുപടി... ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ ഷൈൻ നക്ഷത്രം എണ്ണി പോയി... അടുത്ത അടി അടിക്കാൻ അദ്ദേഹം കൈ ഓങ്ങിയതും ഷൈനിന്റെ അളിയൻ ഓടി വന്ന് അദ്ദേഹത്തെ തടഞ്ഞു.. അളിയൻ: മതി പപ്പാ... മതി.. ഞാൻ അവനോട് സംസാരിക്കാം... പപ്പ അവസാനമായി ഷൈനിനെ ഒന്ന് കൂടി നോക്കിയ ശേഷം അകത്തേക്ക് തന്നെ പോയി.. ഇൗ സംഭവങ്ങൾ കൂടി ആയപ്പോൾ അമ്മച്ചിയുടെ കരച്ചിൽ ഒന്ന് കൂടി ഉച്ചത്തിൽ ആയിരുന്നു... ഷൈൻ അപ്പോഴും കാര്യം ഒന്നും മനസ്സിലാകാതെ മുഖവും പൊത്തി നിൽക്കുകയാണ്... അളിയൻ വന്നു ഷൈനിന്റെ തോളിൽ കൈ ഇട്ട് കൊണ്ട് പുറത്തേയ്ക്ക് കൊണ്ടുപോയി... മുറ്റത്ത് നിന്ന് കൊണ്ട് അവർ രണ്ടുപേരും സംസാരിച്ച് തുടങ്ങി... അളിയൻ: ഷൈൻ.. പണ്ട് നിന്റെ കയ്യിൽ കുറച്ച് തല്ല് കൊള്ളി തരം ഒക്കെ ഉള്ളതായി എനിക്കറിയാമായിരുന്നു... പക്ഷേ അതൊക്കെ നിന്റെ പ്രായത്തിന്റെ ആകും എന്നാണ് ഞാൻ കരുതിയിരുന്നത്.. പക്ഷേ വളർന്ന് ഇത്ര വലുത്തായിതും നീ... അതും ഇങ്ങനെ ഒരു കാര്യം... ഷൈൻ: എന്റെ അളിയാ എനിക്കിപ്പോഴും കാര്യം എന്താണെന്ന് പോലും മനസ്സിലായിട്ടില്ല... നിങ്ങളൊക്കെ ഇങ്ങനെ പറയാൻ മാത്രം എന്ത് അപരാധം ആണ് ഞാൻ ചെയ്തത്...?? അളിയൻ: ദേ ഷൈനെ.. നീ ഇനിയും അഭിനയിക്കാൻ നിക്കല്ലെ..?? ഷൈൻ: അഭിനയം അല്ല... നിങ്ങള് കാര്യം എന്താണെന്ന് പറഞ്ഞാൽ അല്ലേ എനിക്ക് മനസ്സിലാകൂ... അല്ലാതെ ഇങ്ങനെ.... അളിയൻ: നിനക്ക് അത്ര മറവി രോഗം ആണെങ്കിൽ ഞാൻ പറയാം... നീ പ്രേമിച്ച് കൂടെ

💬 Comments

View all comments