Chapter Title : Love Or Hate 08 [Rahul Rk]
ഷൈൻ വീണ്ടും ചേയറിലേക്ക് തല ചായ്ച്ചു...
ഏകദേശം ഉച്ച വരെ ഷൈൻ അതെ കിടത്തം കിടന്നു...
ഫോൺ അടിക്കുന്ന ശബ്ദം ആണ് ഷൈനിനെ ഉണർത്തിയത്..
എടുത്ത് നോക്കിയപ്പോൾ പപ്പ ആണ്...
പപ്പ എന്താ ഈ നേരത്ത്.. എതായാലും ഷൈൻ ഫോൺ എടുത്തു...
ഷൈൻ: ഹെലോ...
പപ്പ: നീ എവിടെ ആയിരുന്നാലും അര മണിക്കൂറിനുള്ളിൽ വീട്ടിൽ ഉണ്ടാകണം...
അത്രയും പറഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്തു...
പക്ഷേ പതിവിലും വിപരീതമായി അദ്ദേഹത്തിന്റെ ശബ്ദത്തിൽ നല്ല ദേഷ്യവും വാശിയും ഉള്ളതായി ഷൈനിന് തോന്നി..
സംഗതി എന്താണ് എന്ന് മനസ്സിലായില്ലെങ്കിലും പപ്പ നല്ല ദേഷ്യത്തിൽ ആണെന്ന് ഷൈനിനു മനസ്സിലായി...
അത്കൊണ്ട് ഒട്ടും സമയം പാഴാക്കാതെ ഷൈൻ ഓഫീസിൽ നിന്നും പുറത്തേക്ക് ഇറങ്ങി...
ആൻഡ്രുവിനോട് പറയാൻ അവന്റെ കാബിനിൽ നോക്കിയപ്പോൾ അവൻ അവിടെ ഇല്ലായിരുന്നു...
വന്നിട്ട് പറയാം എന്ന് കരുതി ഷൈൻ നേരെ വീട്ടിലേക്ക് ചെന്നു...
പോർച്ചിൽ കാർ നിർത്തി ഷൈൻ ഉള്ളിലേക്ക് കയറി ചെന്നതും സോഫയിൽ ഇരുന്നു കരയുന്ന അമ്മച്ചിയെ ആണ് കണ്ടത്.. അടുത്ത് തന്നെ ചേച്ചിയും ഇരിക്കുന്നു...
ഷൈൻ വേഗം ഓടി ചെന്ന് അമ്മച്ചിയുടെ അടുത്ത് ഇരുന്നു..
ഷൈൻ: അമ്മച്ചി.. എന്ത് പറ്റി...?? എന്തിനാ കരയുന്നത്..??
പക്ഷേ ആരും മറുപടി ഒന്നും പറയുന്നില്ല... അമ്മച്ചി തോളിൽ വച്ച ഷൈനിന്റെ കൈ തട്ടി മാറ്റി...
ഷൈൻ: ചേച്ചി നീ എങ്കിലും പറ.. എന്താ കാര്യം..
പക്ഷേ അവിടെ നിന്നും ഒരു മറുപടിയും ഷൈനിന് ലഭിച്ചില്ല...
അപ്പോഴാണ് മുറിയിൽ നിന്നും പപ്പ അങ്ങോട്ട് വന്നത്..
അദ്ദേഹത്തെ കണ്ടതും ഷൈൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു...
💬 Comments
View all comments