0%

Chapter Title : Love Or Hate 08 [Rahul Rk]

Author : Rahul RK Read All Parts 633
ആ പേര് പറഞ്ഞപ്പോൾ തന്നെ ഷൈനിന്റെ ഉള്ളിലൂടെ മിന്നൽ പിണരുകൾ കടന്നു പോയി... വിഷ്ണു: ഇനി അവളെങ്ങാനും..?? ആൻഡ്രൂ: പിന്നെ.. ഒന്ന് പോടാ.. ഇതെന്താ സീരിയലോ സിനിമയോ വല്ലോം ആണോ.. രണ്ട് വർഷത്തിന് ശേഷം നായകനോട് പ്രതികാരം ചെയ്യാൻ വരുന്ന നായിക... അവൾക്ക് അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ മുന്നേ ആകാമായിരുന്നല്ലോ... ഇത് എന്തോ മിസ്റ്റ്ക്ക്‌ പറ്റിയതാ.. നീ അത് വിട്ട് കള... ഷൈൻ: എടാ എനിക്കിത് ഒരു വിഷയം അല്ല.. എന്റെ സത്യ സന്ധത എനിക്ക് അറിയാമല്ലോ... പക്ഷേ എന്റെ വീട്ടുകാർ.. അവരോട് ഞാൻ എന്റെ നിരപരാധിത്വം തെളിയിച്ച് കൊടുക്കേണ്ടെ...
അരവിന്ദ്: നീ എന്തായാലും ടെൻഷൻ ആകാതെ ഇരിക്ക്‌... നമുക്ക് അന്വേഷിക്കാം ആരാണ് എന്താണ് എന്നൊക്കെ... ഷൈൻ: പക്ഷേ.. ഞാൻ എങ്ങനെ എന്റെ അമ്മച്ചിയുടെയും സഹോദരിയുടെയും മുഖത്ത് നോക്കും... അരവിന്ദ്: നീ അത് വിട് ഷൈൻ.. ഇത് വെറും ഒരു തെറ്റിദ്ധാരണ അല്ലേ... സത്യം എന്നായാലും അവർ അറിയുമല്ലോ... പെട്ടന്നാണ് ഷൈനിന്റെ ഫോൺ റിംഗ് ചെയ്തത്... അളിയൻ ആണ്.. ഷൈൻ ഫോൺ എടുത്തു... ഷൈൻ: ഹലോ.. അളിയൻ: നീ എവിടെ..?? പെട്ടന്ന് വീട്ടിലേക്ക് വാ.. പപ്പ നിന്നെ കാണണം എന്ന് പറയുന്നു... ഷൈൻ ഫോൺ കട്ട് ചെയ്തു... ഷൈൻ: പപ്പക്ക്‌ എന്തോ സംസാരിക്കണം എന്ന്.. ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ... ആൻഡ്രൂ: നിക്ക്‌ ഞാനും വരാം.. അരവിന്ദ്: എന്തെങ്കിലും വിവരം കിട്ടിയാൽ വിളിക്ക്.. ഷൈൻ: ശരി ടാ... അങ്ങനെ ഷൈനും ആൻഡ്രുവും നേരെ വീട്ടിലേക്ക് തന്നെ തിരിച്ചു... വീട്ടിൽ എത്തിയതും എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു... ഷൈനും

💬 Comments

View all comments