0%

Chapter Title : Love Or Hate 08 [Rahul Rk]

Author : Rahul RK Read All Parts 634
ആൻഡ്രുവും അങ്ങോട്ട് കയറി ചെന്നു... അവരെ കണ്ടതും പപ്പ സോഫയിൽ നിന്നും എഴുന്നേറ്റു... അളിയനും ചേച്ചിയും അമ്മച്ചിയും എല്ലാം അടുത്ത് നിൽക്കുന്നുണ്ട്.. അമ്മച്ചി ഇപ്പൊൾ കരയുന്നില്ല പക്ഷേ മുഖത്ത് ദുഃഖം നിഴലിച്ചു നിൽക്കുന്നു... പപ്പ: നാളെ നമ്മൾ ഒരിടം വരെ പോകുന്നു.. എങ്ങോട്ടാണ് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് മനസ്സിലായിട്ടുണ്ടാകും... രാവിലെ റെഡി ആയി നിക്കണം... രണ്ടാളും... ഷൈൻ: പപ്പ... ഞാൻ പറയുന്നത് ഒന്ന് കേൾക്.. ഇതെന്തോ തെറ്റിദ്ധാരണ ആണ് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല... പപ്പ: അതൊക്കെ നാളെ അവിടെ പോയിട്ട് തീരുമാനിക്കാം... ഷൈൻ: എവിടെ പോയിട്ട്.. എനിക്ക് എങ്ങോട്ടും പോകേണ്ട കാര്യം ഇല്ല.. എനിക്കറിയാം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന്.. വേണ്ടവർ വിശ്വസിച്ചാൽ മതി... പപ്പ: നീ ജോസഫ് തരകന്റെ മകൻ ആണെങ്കിൽ നാളെ എന്റെ കൂടെ വന്നിരിക്കും.. അതല്ല മറിച്ചാണ് നിന്റെ തീരുമാനം എങ്കിൽ ഇപ്പൊ ഇറങ്ങണം എന്റെ വീട്ടിൽ നിന്ന്.. പക്ഷേ അത് എന്റെ ശവത്തിൽ ചവിട്ടി കൊണ്ടാകണം... തന്റെ പപ്പയുടെ വാശി മറ്റാരേക്കാളും നന്നായി അറിയുന്ന ഷൈൻ മറുത്തൊന്നും പറയാൻ പോയില്ല... എങ്കിലും ഉള്ളിൽ വന്ന ദേഷ്യം പുറത്ത് കാണിക്കാതെ ഷൈൻ മുകളിൽ തന്റെ റൂമിലേക്ക് നടന്നു... പുറകെ ആൻഡ്രുവും... ഷൈനും ആൻഡ്രുവും മുറിയിൽ എത്തിയതും ഷൈൻ വാതിൽ കൊട്ടിയടച്ചു.. ആൻഡ്രൂ: എന്താ ഷൈൻ നിന്റെ പ്ലാൻ..?? ഷൈൻ: എന്ത് പ്ലാൻ.. ??
ആൻഡ്രൂ: നാളത്തെ കാര്യം..?? ഷൈൻ: നാളെ പോണം.. എനിക്ക് അറിയണം.. ആരാണ് ഇതിന്റെ പിന്നിൽ എന്ന്... ആൻഡ്രൂ: അതെ.. എന്തായാലും ഇത്രത്തോളം ആയി.. ഇനി വരുന്നിടത്ത്

💬 Comments

View all comments