0%

Chapter Title : Love Or Hate 08 [Rahul Rk]

Author : Rahul RK Read All Parts 615
കേട്ടാൽ തന്നെ അറിയാം പപ്പയാണ് എന്ന്... ഷൈൻ വെപ്രാളത്തോടെ പോയി വാതിൽ തുറന്നു... വാതിൽ തുറന്നതും മുന്നിൽ അതാ നിൽക്കുന്നു ഷൈനിന്റെ പപ്പ ജോസഫ് തരകൻ... ഷൈൻ: എന്താ പപ്പാ...?? പപ്പ: എന്താടാ ഇന്ന് ഓഫീസിൽ ഒന്നും പോണില്ലെ..?? ഷൈൻ: ഉണ്ട് പപ്പാ... ഞാൻ.. ഞാൻ ഇറങ്ങാൻ നിൽക്കാണ്... പപ്പ: നീ ഈ കോലത്തിൽ ആണോ ഓഫീസിൽ പോകുന്നത്...??? അപ്പോഴാണ് ഷൈൻ തന്റെ വേഷം നോക്കിയത് ഒരു ടീഷർട്ടും ബോക്സറും മാത്രമേ ഒള്ളു... ഷൈൻ: അല്ല.. ഇങ്ങനെ അല്ല.. ഞാൻ റെഡി ആകാൻ പോവായിരുന്നു... പപ്പ: ടെക് വിങ്ങിലേക്കുള്ള ഇന്റർവ്യൂ ഇന്നല്ലെ പറഞ്ഞത്..?? ഷൈൻ: അതെ പപ്പ... പപ്പ: മര്യാദക്ക് അത് പോയി കറക്റ്റ് ആയി മോണിറ്റർ ചെയ്യണം.. മനസ്സിലായോ...?? ഷൈൻ: ശരി പപ്പ...
പപ്പ ഷൈനിനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം താഴേക്ക് പോയി... ഷൈൻ വേഗം വാതിൽ അടച്ച് റെഡി ആകാൻ ആരംഭിച്ചു... രാവിലെ തന്നെ കടുവ കൂട്ടിൽ ആണല്ലോ കർത്താവേ തല വച്ച് കൊടുത്തത്... ഷൈൻ വേഗം തന്നെ റെഡി ആകാൻ ആരംഭിച്ചു.... കുളിച്ച് ഡ്രസ്സ് ഒക്കെ മാറിയതും ഷൈൻ ഫോൺ എടുത്ത് ആൻഡ്രുവിനെ വിളിച്ചു.. ആൻഡ്രൂ: ടാ നീ എവിടെ..?? ഷൈൻ: ഞാൻ ഇറങ്ങുന്നെ ഒള്ളു... ആൻഡ്രൂ: നീ ഒന്ന് പെട്ടന്ന് വാടാ.. എനിക്ക് ഒറ്റക്ക് ഇതൊന്നും മാനേജ് ചെയ്യാൻ വയ്യ... ഷൈൻ: നീ പിന്റോയുടെ അടുത്ത് ചെല്ല്‌ അവള് നോക്കിക്കോളും.. ആൻഡ്രൂ: ആ.. ആ എന്തായാലും നീ വേഗം വാ... ഷൈൻ ഫോൺ കട്ട് ചെയ്ത് താഴേക്ക് ചെന്നു... പപ്പ

💬 Comments

View all comments