0%

Chapter Title : Love Or Hate 08 [Rahul Rk]

Author : Rahul RK Read All Parts 620
ഇതാരാ..???? പെട്ടന്ന് തന്നെ ആ പെൺകുട്ടി അങ്ങോട്ട് കയറി പറഞ്ഞു... കുട്ടി: മേടം.. ഞാൻ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ... പിന്റോ: ഓകെ.. കുട്ടി അകത്തോട്ട്‌ ഇരുന്നോളു... പിന്റോ അത് പറഞ്ഞതും ആ പെൺകുട്ടി കയ്യിൽ ഉണ്ടായിരുന്ന ഫയൽ നെഞ്ചോട് ചേർത്ത് പിടിച്ച് ഉള്ളിലേക്ക് നടന്നു... ഷൈൻ അപ്പോഴും അവളുടെ പോക്കും നോക്കി നിൽക്കുകയായിരുന്നു... അന്തം വിട്ട് നിൽക്കുന്ന ഷൈനിന്റെ ചുമലിൽ തട്ടിക്കൊണ്ട് പിന്റോ പറഞ്ഞു.. പിന്റോ: എന്ത് പറ്റി ഷൈൻ..?? ഷൈൻ: ഏയ്.. ഞാൻ.. ഞാൻ എന്തോ ഓർത്തുപോയി പെട്ടന്ന്... താൻ ചെല്ല്‌.. സ്റ്റാർട്ട് ചെയ്തോളൂ... പിന്റോ: ശരി ഷൈൻ... ഷൈൻ കുറച്ച് നേരം അവിടെ ചുറ്റി പറ്റി നിന്ന ശേഷം നേരെ ആൻ‌ഡ്രുവിന്റെ കാബിനിലേക്ക്‌ നടന്നു...
ഡോർ തുറന്ന് അകത്ത് വന്ന ഷൈനിനെ കണ്ടതും ആൻഡ്രൂ കളിച്ച് കൊണ്ടിരുന്ന ഗെയിം ക്ലോസ് ചെയ്തു... ഷൈൻ നേരെ വന്ന്‌ ചെയർ വലിച്ച് ആൻ‌ഡ്രുവിന്റെ മുന്നിൽ ഇരുന്നു... ആൻഡ്രൂ: നീ എന്താ ഇവിടെ വന്നിരിക്കുന്നത്..?? ഇന്റർവ്യൂ കാണാൻ പോയില്ലേ..?? ഷൈൻ: പോണം.. നിന്നെ ഒന്ന് കാണാൻ തോന്നി... ആൻഡ്രൂ: എന്തിന്..??? ഷൈൻ: ഒന്നുമില്ല വെറുതെ.. ആൻഡ്രൂ: എന്താ മോനെ..?? എന്താ ഒരു അന്തം വിടൽ.. സാധാരണ വന്നാൽ നേരെ കാബിനിൽ കയറി പണി എടുക്കാർ ആണല്ലോ.. ഇന്നെന്താ ഈ വഴിക്ക് ഒക്കെ... ഷൈൻ: ഒന്നുല്ല പറഞ്ഞല്ലോ... ഒന്ന് വെറുതെ വന്നതാ... ആൻഡ്രൂ: ശരി ശരി... ഷൈൻ അവിടെ നിന്നും എഴുന്നേറ്റ് നേരെ കാബിനിലേക്ക്‌ നടന്നു... ഷൈനിന്റെ പെരുമാറ്റത്തിൽ എന്തോ അസ്വാഭാവികത ആൻഡ്രുവിന് തോന്നിയിരുന്നു.. ഷൈൻ കാബിനിൽ എത്തിയതും മോണിറ്റർ

💬 Comments

View all comments