Chapter Title : Love Or Hate 10 [Rahul Rk]
അവള് പറയുന്ന കാര്യങ്ങൾ മനസ്സിലാവില്ല എന്ന് അറിയാവുന്നത് കൊണ്ട് വേണ്ടെന്ന് വച്ചു...
കുറച്ച് നേരം കഴിഞ്ഞപ്പോൾ തന്നെ നേരത്തെ ഉണ്ടായിരുന്ന പെൺകുട്ടിയും അവരുടെ കൂടെ മറ്റൊരു സ്ത്രീയും അങ്ങോട്ട് വന്നു...
അവരുടെ വസ്ത്ര ധാരണവും സ്റ്റൈലും എല്ലാം കണ്ടപ്പോൾ തന്നെ അവരായിരിക്കും ഡിസൈനർ എന്ന് ബോധ്യമായി...
അവരെ കണ്ടതും ഷൈനും മായയും എഴുന്നേറ്റു...പെൺകുട്ടി: സാർ ഇത് ലിൻഡ മാം.. മാമാണ് ഇവിടത്തെ സീനിയർ ഡിസൈനർ.. നിങ്ങൾക്ക് മാമിനോട് സംസാരിക്കാം...
ഷൈൻ: ഹായ് മാം.. എന്റെ പേര് ഷൈൻ.. ഇത്... മായ..
ലിൻഡ: ഹായ്...ഷൈൻ ആൻഡ് മായ.. നമുക്ക് ആദ്യം ഗൗൺ നോക്കാം.. അതാണ് കുറച്ച് മെനക്കെട്ട പണി..
ഷൈൻ: ഓകെ...
ലിൻഡ: നിങ്ങള് ഇഷ്ടപ്പെട്ട ഒരു മോഡൽ ഇതിൽ നോക്കി സെലക്ട് ചെയ്തോളൂ.. നമുക്ക് അത് ട്രയൽ നോക്കാം..
അവർ കയ്യിലുണ്ടായിരുന്ന കാറ്റലോഗ് ഷൈനിന് നൽകി...
വെള്ള നിറത്തിൽ ഉള്ള ഗൗണുകൾ അണിഞ്ഞ മോഡലുകളുടെ ഫോട്ടോകൾ ആയിരുന്നു അതിൽ നിറയെ...
കണ്ടിട്ട് എല്ലാം ഒരു പോലെ ഉണ്ടല്ലോ..
ഇതിൽ ഏത് എടുത്താലും വല്ല്യ മാറ്റം ഒന്നും ഇല്ല എന്ന് ഷൈനിന് ബോധ്യമായി...
ഷൈൻ: മായ.. താൻ നോക്കീട്ട് പറ....
മായ കാര്യമായി തന്നെ ഓരോ ഡിസൈനുകളും നോക്കുന്നുണ്ടായിരുന്നു...
അവസാനം അവള് ഒന്ന് സെലക്ട് ചെയ്തു..
അതിൽ എന്ത് പുതുമയാണ് അവൾ കണ്ടത് എന്ന് ഷൈനിന് ഒരു ഐഡിയയും ഇല്ലായിരുന്നു...
ആ മോഡൽ ലിൻഡയെ കാണിച്ചപ്പോൾ അവർ അവളെയും കൂട്ടി ട്രയൽ ഡ്രസിങിനായി കൊണ്ടുപോയി...
ഷൈൻ അവിടെ തന്നെ അവർക്ക് വേണ്ടി കാത്തുനിന്നു...
അത്യാവശ്യം നല്ല സമയം എടുത്തിട്ടാണ്
💬 Comments
View all comments