0%

Chapter Title : Love Or Hate 10 [Rahul Rk]

Author : Rahul RK Read All Parts 786
അവർ പുറത്തേക്ക് വന്നത്... ഷൈനിന് തന്റെ കണ്ണുകളെ വിശ്വസിക്കാനെ ആയില്ല... തൂവെള്ള ഗൗൺ... അതിൽ പിങ്ക്‌ നിറത്തിൽ ഉള്ള പൂക്കളുടെ ഡിസൈനുകൾ... ശരിക്ക് പറഞ്ഞാൽ തന്റെ മുന്നിൽ നിൽക്കുന്ന മായയെ ഒരു മാലാഖ ആയിട്ടാണ് ഷൈനിന് തോന്നിയത്... ഷൈൻ കണ്ണെടുക്കാതെ മായയെ തന്നെ അടിമുടി നോക്കുകയാണ്.. പെട്ടന്നാണ് ഇത് ദിയ അല്ല മായയാണ് എന്ന ബോധം ഷൈനിനുണ്ടായത്... ഷൈൻ വേഗം നോട്ടം നിർത്തി... എന്നിട്ട് പറഞ്ഞു... ഷൈൻ: നന്നായിട്ടുണ്ട്... ലിൻഡ: ഇത് ഫിക്സ് ചെയ്താലോ..?? ഷൈൻ മായയെ നോക്കി.. അവൾ തനിക്ക് ഓകെ ആണ് എന്ന രീതിയിൽ തലയാട്ടി...
ഷൈൻ: ഓകെ ഫിക്സ് ചെയ്തോളൂ... അങ്ങനെ അവർ തിരികെ ഡ്രസ്സ് മാറി ഇടാനായി പോയി... അടുത്തത് ഷൈനിന് വേണ്ടിയുള്ള ഡ്രസ്സ് സെലക്ഷൻ ആയിരുന്നു... അതും മായ തന്നെ ആണ് സെലക്റ്റ് ചെയ്തത്.. ഷൈൻ ഡ്രസ്സ് മാറി വന്നപ്പോൾ മായ ഓകെ എന്ന രീതിയിൽ കൈകൊണ്ട് കാണിച്ചു... ഷൈനിന് ഇതെല്ലാം വെറും പ്രഹസനം ആയാണ് തോന്നിയത്... സത്യത്തിൽ ദിയ ആയിരുന്നു തന്റെ കൂടെ ഉണ്ടാവേണ്ടത് എന്ന ബോധം ഷൈനിൽ വല്ലാത്ത നിരാശ സൃഷ്ടിച്ചു... അങ്ങനെ പരിപാടികൾ എല്ലാം കഴിഞ്ഞു.. അവരുടെ അളവുകളിൽ ഒറിജിനൽ ഡ്രസ്സുകൾ തയ്ച്ച് വക്കാം എന്ന് ലിൻഡ പറഞ്ഞു... ലിൻഡ: രണ്ടുപേരും തമ്മിൽ നല്ല ചേർച്ചയാണ് കേട്ടോ... ഷൈനിന് അത് കേട്ടപ്പോൾ സന്തോഷം തോന്നി എങ്കിലും ഷൈൻ പറഞ്ഞു.. ഷൈൻ: ഇതല്ല ബ്രൈഡ്.. ഇത് അവളുടെ സഹോദരിയാണ്.. അവർ ട്വിൻസ് ആണ്.. അപ്പോ അവൾക്ക് വരാൻ പറ്റാത്തത് കൊണ്ട്.... ലിൻഡ: ഓഹ്‌.. സോറി.. എന്നാലും ട്വിൻസ്

💬 Comments

View all comments