Chapter Title : Love Or Hate 10 [Rahul Rk]
ആണല്ലോ.. അപ്പോ ഞാൻ പറഞ്ഞത് തിരിച്ചെടുക്കുന്നില്ല...
അങ്ങനെ ഷൈനും മായയും അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി...
ദിയയുടെ കൂടെ ഒരു കോഫിയും പറ്റിയാൽ ഒരു സിനിമയും ഒക്കെ ആയിരുന്നു ഷൈനിന്റെ മനസ്സിലെ പ്ലാനുകൾ..
അതെല്ലാം കട്ടപ്പുറത്ത് ആയ സ്ഥിതിക്ക് നേരെ ഓഫീസിൽ പോകാൻ തന്നെ ഷൈൻ തീരുമാനിച്ചു...
ഷൈൻ: മായ.. താൻ നേരെ വീട്ടിലേക്കല്ലെ...??
മായ അതെ എന്ന അർത്ഥത്തിൽ തലയാട്ടി...
ഷൈൻ: ശരി എന്നാൽ കാണാം.. ദിയയോട് പറഞ്ഞോളൂ..
മായ അതിനും മറുപടിയായി ചിരിക്കുക മാത്രം ചെയ്തു...
അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാത്ത ഷൈൻ നേരെ കാറിൽ കയറി ഓഫീസ് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു...
??????????
ടൗണിൽ ഉള്ള ഒരു കോഫി ഷോപ്പിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു ദിയയും മായയും..
മായ: നീ കാണണമായിരുന്നു... ഷൈൻ ആ ഡ്രസിൽ സൂപ്പർ ആയിരുന്നു...
ദിയ: അത് സാരല്ല.. കല്ല്യാണത്തിന് കണ്ടാൽ മതി... ഗൗൺ എങ്ങനെ ഉണ്ടായിരുന്നു...??
മായ: ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ഒരെണ്ണം എടുത്തിട്ടുണ്ട്.. ഇതാ ഫോട്ടോ..
മായ ഫോണിൽ എടുത്ത സെൽഫി ദിയയെ കാണിച്ചു...
ദിയ: ഹും.. ഇത് മതി.. അല്ലെങ്കിലും അതിലൊന്നും വലിയ പ്രാധാന്യം ഇല്ല...
മായ: എന്താ ഇനി അടുത്ത പ്ലാൻ.. കല്ല്യാണം ഇങ്ങ് അടുത്തെത്തി..
ദിയ: എത്തട്ടെ.. അത് തന്നെ ആണല്ലോ നമുക്ക് വേണ്ടത്..
മായ: പക്ഷേ ദിയ.. അവന് നല്ല കുറ്റബോധം ഉണ്ട്.. അവനിപ്പോ ആ പഴയ ഷൈൻ അല്ല...
ദിയ: അതെനിക്കും അറിയാം.. പക്ഷേ എന്റെ തീരുമാനത്തിൽ മാറ്റമില്ല മായ..
മായ: പിന്നെ ഞാൻ എന്ത് പറയാനാ...
അവർ രണ്ടുപേരും
💬 Comments
View all comments