Chapter Title : Love Or Hate 10 [Rahul Rk]
പിന്നെയും ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നു...
?????????
ഷൈൻ ഇതിനോടകം തന്നെ ഓഫീസിൽ എത്തിയിരുന്നു...
ചെന്ന പാടെ ഷൈൻ നേരെ ആൻഡ്രുവിന്റെ കാബിനിൽ ചെന്ന് അവന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു..
ആൻഡ്രൂ: നീ ഇത്ര പെട്ടന്ന് വന്നോ.. ഫോണിലൂടെ ഉള്ള നിന്റെ ഡയലോഗ് ഒക്കെ കേട്ടപ്പോ ഞാൻ കരുതി നീ വരില്ലാന്ന്...
ഷൈൻ: പ്ലാൻ ഒക്കെ ഉണ്ടായിരുന്നു.. പക്ഷേ കൊളമായി പോയി...
ആൻഡ്രൂ: എന്ത് പറ്റി..?? അവള് വന്നില്ലേ..??
ഷൈൻ: വന്നു.. പക്ഷേ ദിയ അല്ല.. മായ...
ആൻഡ്രൂ: മായയോ...?? അവള് എന്തിനാ വന്നത് .??
ഷൈൻ: എടാ അത് ദിയക്ക് എന്തോ തിരക്കുണ്ടായിരുന്നു.. അപ്പോ അതാ മായയെ വിട്ടത്... രണ്ടിൽ ആരായാലും ഒകെ ആണല്ലോ...
ആൻഡ്രൂ: എനിക്കങ്ങനെ തോന്നുന്നില്ല...
ഷൈൻ: അതെന്താ...??
ആൻഡ്രൂ: പിന്നെ.. കല്ല്യാണത്തിന് അവൾക്ക് തിരക്കാണെങ്കിൽ മായ വന്നാൽ മതിയോ..??
ഷൈൻ: ഹാ.. കല്ല്യാണം പോലെ ആണോ ഇത്.. നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലെ..
ആൻഡ്രൂ: അത് വിട്... എന്തായി പോയ കാര്യം...
ഷൈൻ: അതെല്ലാം ഓകെ ആയി..
ആൻഡ്രൂ: അല്ല നീ മറ്റെ ബാച്ചിലർ പാർട്ടിയുടെ കാര്യം വല്ലതും നോക്കിയോ..??
ഷൈൻ: അതിനി ഞാൻ നോക്കണോ.. നീയും അവന്മാരും കൂടെ എല്ലാം റെഡി ആക്കിക്കോളാം എന്ന് പറഞ്ഞിട്ട്...
ആൻഡ്രൂ: അത് ഞങ്ങൾ നോക്കിക്കോളാം.. നീ ആ ഇൻവൈറ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റ് തന്നാൽ മതി..
ഷൈൻ: അതിനി ഞാൻ പറഞ്ഞിട്ട് വേണോ??? എനിക്ക് ആകെ വിളിക്കാൻ ഉള്ളത് നിങ്ങളെ മാത്രം അല്ലേ.. ബാക്കി ആരൊക്കെ ആണെന്ന് വച്ചാൽ നിങ്ങള് തന്നെ നോക്കി വിളിച്ചാൽ
💬 Comments
View all comments