Chapter Title : Love Or Hate 10 [Rahul Rk]
ഓകെ ഷൈൻ...
പിന്റോ പുറത്തേയ്ക്ക് പോയപ്പോൾ ഷൈൻ ഓരോന്ന് ആലോചിച്ച് അവിടെ തന്നെ ഇരുന്നു...
??????????
വൈകുന്നേരം വീട്ടിൽ എത്തിയ ഷൈൻ വേഗം തന്നെ കുളിച്ച് ഫ്രഷ് ആയി പാർട്ടിക്ക് പോകാൻ റെഡിയായി...
താഴേക്ക് ചെന്ന ഷൈൻ നേരെ ചെന്നത് പപ്പയുടെ അടുത്തേക്ക് ആയിരുന്നു..
പിന്റോ പറഞ്ഞ കാര്യങ്ങള് അദ്ദേഹത്തോട് പറഞ്ഞപ്പോൾ എല്ലാം ഓകെ ആക്കാം എന്ന് അദ്ദേഹം വാക്ക് നൽകുകയും ചെയ്തു...
അങ്ങനെ രാത്രി വരില്ല എന്നും പാർട്ടി ഉണ്ട് എന്നും പറഞ്ഞ് ഷൈൻ വീട്ടിൽ നിന്നും ഇറങ്ങി...
കണക്കിലാണ്ട് കള്ള് കുടിച്ചാൽ വീട്ടിൽ കയറ്റില്ല എന്ന അമ്മച്ചിയുടെ ഭീഷണിയും ഉണ്ടായിരുന്നു....
കാറോടിച്ച് പോകുന്ന വഴിയിൽ തന്നെ ഷൈൻ ബ്ലൂടൂത്ത് വഴി ദിയക്ക് കോൾ ചെയ്തു...
ദിയ: ഹലോ...
ഷൈൻ: ഹലോ ദിയ... എന്താ ഇന്നലെ വിളിക്കാം എന്ന് പറഞ്ഞിട്ട് പിന്നെ വിളികാഞ്ഞെ..??
ദിയ: അത്.. അത് പിന്നെ ഞാൻ കുറച്ച് തിരക്കിൽ ആയി പോയി...
ഷൈൻ: താൻ എപ്പോഴും ഭയങ്കര തിരക്കിൽ ആണല്ലോ... ഇനി കല്ല്യാണം കഴിഞ്ഞാലും എനിക്ക് തന്നെ കാണാൻ കിട്ടില്ലേ..??
ദിയ: അത് കല്ല്യാണം കഴിഞ്ഞിട്ടുള്ള കാര്യം അല്ലേ.. അത് അപ്പോൾ നോക്കാം... താൻ വിളിച്ച കാര്യം പറയൂ...
ഷൈൻ: അങ്ങനെ എന്തെങ്കിലും കാര്യം ഉണ്ടെങ്കിലേ തന്നെ വിളിക്കാൻ പാടൊള്ളോ...?? എന്തായാലും പറയാം.. ഇന്ന് ബാച്ചിലർ പാർട്ടി ആണ്...
ദിയ: ഹോ... ഓകെ..
ഷൈൻ: അത് പറയാൻ ആണ് തന്നോട് ഇന്നലെ വിളിക്കാൻ പറഞ്ഞത്...
ദിയ: അത് കുഴപ്പം ഇല്ല... ഇപ്പൊൾ അറിഞ്ഞാലും മതിയല്ലോ...
ഷൈൻ: അത് മതി...
ദിയ: ശരി
💬 Comments
View all comments