Chapter Title : Love Or Hate 10 [Rahul Rk]
എന്നാൽ ഞാൻ പിന്നെ വിളിക്കാം...
ഷൈൻ: വിളിക്കുമോ...?? അതോ ഇന്നലത്തെ പോലെ പറ്റിക്കുമോ..??
ദിയ: ഇല്ല വിളിക്കാം...
ഷൈൻ: ഒകെ...
ഷൈൻ ഫോൺ കട്ട് ചെയ്ത് കാർ സ്റ്റ്റീരിയോയിലെ വോളിയം കൂട്ടി വച്ചു...
?ഒരു മെഴു തിരിയുടെ...
നെറുകയിൽ അലിയാൻ.. പ്രണയമേ....
അരികിൽ വന്നു നീ.....?
മനസ്സ് നിറയെ പ്രണയവുമായി ഷൈൻ വണ്ടി ഹോട്ടൽ നോക്കി ഓടിച്ചു കൊണ്ടിരുന്നു....
?????????
ഫോൺ കട്ട് ചെയ്തതും ദിയ നേരെ മായയുടെ അടുത്തേക്ക് പോയി...
ഹാളിൽ ടിവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു മായ...
ദിയ ചെന്ന് സോഫയിൽ മായയുടെ അടുത്ത് ഇരുന്നു...
മായ എന്ത് പറ്റി എന്ന അർത്ഥത്തിൽ ദിയയെ നോക്കി...
ദിയ: ഷൈൻ വിളിച്ചിരുന്നു...
മായ: എന്നിട്ട്..??
ദിയ: ഇന്ന് ബാച്ചിലർ പാർട്ടി ആണെന്ന് പറഞ്ഞു..
മായ: ഹോ.. അപോ അടിപൊളി ആയിരിക്കുമല്ലോ...
ദിയ: ഹും... പക്ഷേ ഷൈൻ അങ്ങനെ സന്തോഷിക്കാൻ പാടുണ്ടോ..??
ഒരു വല്ലാത്ത ചിരിയോടെ ആണ് ദിയ അത് പറഞ്ഞത്...
ഒന്നും മനസ്സിലാകാതെ മായ ദിയയെ നോക്കി...
മായ: എന്താ നീ ഉദ്ദേശിക്കുന്നത്...??
ദിയ: അതൊക്കെ ഉണ്ട്.. നീ നോക്കിക്കോ.. ഈ പാർട്ടി ആഘോഷിക്കാൻ അവനെ ഞാൻ സമ്മതിക്കില്ല...
ദിയ വിദൂരതയിലേക്ക് നോക്കി വല്ലാത്ത ഒരു ചിരിയോടെ ആണ് അത് പറഞ്ഞത്...
??????????
വണ്ടി പാർക്കിങ്ങിൽ നിർത്തിയിട്ട് മൂളിപ്പാട്ടും പാടി ഷൈൻ ലിഫ്‌റ്റിന് നേരെ നടന്നു...
ലിഫ്റ്റിൽ കയറിയ ഷൈൻ അഞ്ചാം നമ്പർ ഫ്ളോർ പ്രസ്സ് ചെയ്തു...
പെട്ടന്ന് തന്നെ ലിഫ്റ്റ് അഞ്ചാം ഫ്ലോറിൽ എത്തി...
പുറത്തിറങ്ങിയപ്പോൾ തന്നെ പാട്ടും ബഹളവും എല്ലാം പുറത്തേക്ക് കേൾക്കുന്നുണ്ട്...
ഷൈൻ
💬 Comments
View all comments