0%

Chapter Title : Love Or Hate 10 [Rahul Rk]

Author : Rahul RK Read All Parts 794
വാതിൽ തുറന്ന് അകത്തേക്ക് കയറി... കൂട്ടുകാരും സഹപ്രവർത്തകരും ഒക്കെ ആയി എല്ലാവരും ഭയങ്കര ആഘോഷത്തിൽ ആണ്... ഷൈൻ കയറി വന്നതും എല്ലാവരും ഷൈനിന്റെ അടുത്തേക്ക് വരുന്നുണ്ട്.. ആശംസകൾ അറിയിക്കുകയും കുശലം പറയുകയും ഒക്കെ ചെയ്യുന്നുണ്ട്... എല്ലാവരും നല്ല സന്തോഷത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഷൈനിന്റെ മനസ്സ് നിറഞ്ഞു.... അപ്പോഴും ഷൈൻ തിരഞ്ഞത് തന്റെ ഗാങ്ങിനെ ആയിരുന്നു... മിന്നി കത്തുന്ന കളർ ലൈറ്റുകൾക്കും നെഞ്ച് തറക്കുന്ന മ്യൂസിക്കുകൾക്കും ഇടയിലൂടെ ഷൈൻ നടന്നു... അതികം തിരയേണ്ടി വന്നില്ല.. ഒരു കോർണറിൽ ആൻഡ്രുവും വിഷ്ണുവും അരവിന്ദും ഇരിക്കുന്നത് ഷൈൻ കണ്ടു... എല്ലാവരുടെയും മുന്നിൽ മദ്യ കുപ്പികളും ഉണ്ടായിരുന്നു... ഷൈൻ നേരെ അവരുടെ അടുത്തേക്ക് നടന്നു... ഷൈൻ: എന്താടാ തുടങ്ങിയോ...?? ആൻഡ്രൂ: ആ മണവാളൻ എത്തിയല്ലോ.... അരവിന്ദ്: വാ... ഇരിക്ക്‌.. ജോയിൻ ചെയ്യൂ... ഷൈൻ അവരുടെ കൂടെ ചെയറിൽ ഇരുന്നു... ഷൈൻ: എല്ലാം നിങ്ങള് നോക്കിക്കോളാം എന്ന് പറഞ്ഞപ്പോ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല കേട്ടോ... സംഭവം കളറായിട്ടുണ്ട്...
വിഷ്ണു: ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു... ആൻഡ്രൂ: അപ്പോ എല്ലാവരും ഒരു ചിയേഴ്‌സ് പറഞ്ഞേ... അങ്ങനെ ഷൈനും കൂട്ടുകാരും വളരെ നന്നായി തന്നെ പാർട്ടി ആഘോഷിക്കാൻ തുടങ്ങി... ഇടയ്ക്ക് ഡാൻസ് ഫ്ലോറിൽ ഡാൻസ് കളിച്ചും... പാട്ട് പാടിയും.. മദ്യപിച്ചും.. ഭക്ഷണം കഴിച്ചും എല്ലാം അവർ ഓരോ നിമിഷവും ആനന്ദകരമാക്കി... എല്ലാവരും അത്യാവശ്യം നല്ല മൂഡിൽ ആയി തുടങ്ങിയിരുന്നു... കുടിച്ചതിന്റെയും കഴിച്ചതിന്റെയും ഒക്കെ ഹാങ് ഓവർ നന്നായി പ്രകടമാകാൻ തുടങ്ങിയിരുന്നു.... വിഷ്ണു: അളിയാ... ദേ അങ്ങോട്ട് നോക്ക്.. അത്... അത്.. സണ്ണി ലിയോൺ അല്ലേ...?? അരവിന്ദ്:

💬 Comments

View all comments