Chapter Title : Love Or Hate 10 [Rahul Rk]
ദിയക്ക് ഗൌണും ആയിരുന്നു പറഞ്ഞിരുന്നത്...
അതിനു വേണ്ട അളവുകൾ എടുക്കാനും മോഡൽ തിരഞ്ഞെടുക്കാനും അവരോട് ഫാഷൻ ഡിസൈനിംഗ് സെന്ററിലേക്ക് ചെല്ലാൻ പറഞ്ഞിരുന്നു...
ഇന്നാണ് ആ ദിവസം....
???????????
രാവിലെ തന്നെ നേരത്തെ എഴുന്നേറ്റ് ഷൈൻ റെഡി ആകാൻ തുടങ്ങിയിരുന്നു...
ആദ്യമായിട്ട് ആണ് ദിയ നേരിൽ കാണാം എന്ന് സമ്മതിചിരിക്കുന്നത്...
എന്നാലും അവള് എന്തിനാണ് ഇത്രേം ബിൽഡ് അപ് ഇടുന്നത് എന്ന് ഷൈനിന് അറിയില്ലായിരുന്നു..
ചിലപ്പോ കല്ല്യാണം വരെ ആ ക്യൂരിയോസിട്ടി നിൽക്കട്ടെ എന്ന് കരുതി ആകും...
അല്ലെങ്കിൽ താൻ ചെയ്ത തെറ്റിനുള്ള മധുര പ്രതികാരം ആയിരിക്കും....
എന്തായാലും ഷൈനിന് അത് പ്രശ്നം അല്ലായിരുന്നു...
കാരണം ആ ആകാംഷയെ ഷൈനും ഇഷ്ടപ്പെടുന്നുണ്ടായിരുന്നു...
അങ്ങനെ കുളിയും പരിപാടികളും ഒക്കെ കഴിഞ്ഞ് ഷൈൻ നേരെ താഴേക്ക് ഇറങ്ങി...
ഒരു ആകാശ നീല കളറിലുള്ള ഷർട്ടും ബ്ലാക്ക് കളർ പാന്റും ആണ് ഷൈൻ ധരിച്ചിരുന്നത്...
താഴെ അമ്മച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ബാക്കി ഉള്ളവർ ഒക്കെ ഓരോ തിരക്കിൽ ആയിട്ട് എങ്ങോട്ടോക്കെയോ പോയിരുന്നു...
അമ്മച്ചി: വാടാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം
ഷൈൻ: വേണ്ട അമ്മച്ചി ഞാൻ ദിയയുടെ കൂടെ പുരതൂന്ന് കഴിച്ചോളാം.. ഒരു ഗ്ലാസ്സ് ചായ മാത്രം തന്നാൽ മതി...
അമ്മച്ചി: ഹാ.. ശരി...
അമ്മച്ചി കപ്പിലേക്ക് ചായ പകർന്ന് ഷൈനിന് നൽകി...
ഷൈൻ അത് വാങ്ങി ഊതി കുടിച്ചുകൊണ്ട് ഫോൺ എടുത്ത് ദിയക്ക് വിളിച്ചു...
ആദ്യ റൗണ്ട് റിങ്ങിൽ ആരും ഫോൺ എടുത്തില്ല.. ഷൈൻ ഒന്നുകൂടി ഡയൽ ചെയ്തു...
ഒറ്റ റിങ്ങിൽ തന്നെ ഫോൺ അറ്റന്റ് ആയി..
ദിയ: ഹലോ...
ഷൈൻ: ഹാ
💬 Comments
View all comments