Chapter Title : Love Or Hate 10 [Rahul Rk]
എന്നാൽ പിന്നെ സംസാരിചൂടായിരുന്നോ...??
ദിയ: വേണ്ട... അത് ശരിയാവില്ല...
മായ: ഹാ നീ ഇത് നോക്ക്...
മായ നോവൽ എഴുതിയ പേപ്പർ ദിയക്ക് നേരെ നീട്ടി...
ദിയ അത് വാങ്ങി വായിക്കാൻ തുടങ്ങി...
ദിയ: ഹും കൊള്ളാം... പക്ഷേ കുറച്ച് മാറ്റങ്ങൾ വരുത്താനുണ്ട്... ഞാൻ പറയാം...
മായ: ഹും...
ദിയ അപ്പോഴും ഗൂഢമായി എന്തോ ആലോചിക്കുകയായിരുന്നു...
???????????
ദിവസങ്ങൾ ശരവേഗത്തിൽ പോയിക്കൊണ്ടിരുന്നു...
ഷൈൻ എല്ലാ കാര്യത്തിലും പതിവിലും പതിന്മടങ്ങ് സന്തോഷവാൻ ആയിരുന്നു.. നല്ല ഉത്സാഹവും ഉണ്ടായിരുന്നു...
എങ്കിലും ഷൈനിൽ നിന്നും ഒരു അകലം വിട്ടാണ് ദിയ നിന്നിരുന്നത്..
അതിന് അവളുടെ പക്കൽ ന്യായങ്ങൾ ഉണ്ടായിരുന്നതിനാൽ ഷൈനിന് അതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല...
കല്ല്യാണം ഒന്ന് കഴിഞ്ഞോട്ടെ എല്ലാം റെഡിയാക്കാം എന്നായിരുന്നു ഷൈനിന്റെ മനസ്സിലെ പ്ലാൻ...
മനസമ്മതവും മിന്നുകെട്ടും ഒരുമിച്ച് നടത്താൻ ആയിരുന്നു തീരുമാനം...
പള്ളിയിൽ വച്ച് തന്നെ ആണ് എല്ലാ പരിപാടിയും നടത്താൻ തീരുമാനിച്ചത്...
പിന്നീട് ആരുടെയും വികാരങ്ങൾ വൃണപ്പെടുതണ്ട എന്ന് കരുതി പള്ളിയിലെ ഫാദർ തന്നെ ആണ് ഒരു വെഡ്ഡിംഗ് ഹാൾ ബുക്ക് ചെയ്യാൻ പറഞ്ഞത്...
അദ്ദേഹം അവിടെ വന്ന് എല്ലാ പരിപാടികൾക്കും നേതൃത്വം വഹിച്ചോളാം എന്നും സമ്മതിച്ചിട്ടുണ്ട്...
അല്ലെങ്കിലും ഹാൾ റിസ്പ്ഷൻന് വേണ്ടി ബുക്ക് ചെയ്തിരുന്നു..
അതുകൊണ്ട് ആ പ്രശ്നവും ഇല്ല...
കല്ല്യാണത്തിനു വേണ്ട ഡ്രസ്സുകൾ എടുക്കുന്ന തിരക്കുകൾ ആയിരുന്നു പിന്നീട് വന്നതെല്ലാം...
ബന്ധുക്കൾക്ക് എല്ലാം ഡ്രസ്സ് എടുക്കണം..
അതൊക്കെ റെഡി മേട് ആയി എടുക്കുകയാണ് ചെയ്തത്...
ദിയക്കും ഷൈനും ഉള്ള ഡ്രസ്സുകൾ എല്ലാം പ്രത്യേകം പറഞ്ഞ് തൈപ്പിക്കുകയാണ്...
ഷൈനിന് ഒരു വെഡ്ഡിംഗ് കോട്ടും
💬 Comments
View all comments