Chapter Title : Love Or Hate 10 [Rahul Rk]
അവർക്ക് എല്ലാം ഓകെ ആണെന്ന്...
ഷൈൻ: ആണോ.. എന്നാ എനിക്കും ഓകെ ആണ് പപ്പാ..
ഷൈൻ അത് പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു...
അതെന്തിനാണെന്ന് മനസ്സിലായില്ല എങ്കിലും... നൈസ് ആയിട്ട് ഷൈൻ വേഗം അവിടെ നിന്ന് മുങ്ങി...
മുറിയിൽ എത്തിയ ഷൈൻ നേരെ ഫോൺ എടുത്ത് ദിയയെ വിളിച്ചു...
ഒന്ന് രണ്ട് റിങ്ങിൽ തന്നെ ദിയ ഫോൺ അറ്റന്റ് ചെയ്തു...
ദിയ: എന്താ ഷൈൻ ഈ രാത്രീൽ..??
ആ ഒരു ചോദ്യത്തിൽ തന്നെ സത്യത്തിൽ ഷൈനിന്റെ വായടഞ്ഞ് പോയിരുന്നു...
ഷൈൻ: അല്ല.. അത്.. സംസാരിക്കാൻ...
ദിയ: എന്തെങ്കിലും പറയാൻ ഉണ്ടോ..??
ഷൈൻ: പറയാൻ.. അത്... ആ.. എല്ലാവരും ചോദിക്കുന്നു കല്യാണം ഏത് മോഡൽ വേണം എന്ന്.. എന്താ തന്റെ അഭിപ്രായം..??
ദിയ: അത് പപ്പ വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നല്ലോ...
ഷൈൻ: ആ പറഞ്ഞിരുന്നു...
ദിയ: പിന്നെന്താ...
ഷൈൻ: അല്ല.. ഒന്നുടെ ചോദിച്ചു ന്നേ ഒള്ളു...
ദിയ: ഓകെ ഷൈൻ... എനിക്ക് നല്ല ക്ഷീണം ഉണ്ട്.. ശരി എന്നാ ഗുഡ് നൈറ്റ്..
ഷൈൻ: അ.. അത്... ശരി ഗുഡ് നൈറ്റ്...
ദിയ തന്നെ ഫോൺ കട്ട് ചെയ്തിരുന്നു...
"പാവം ക്ഷീണം ഉണ്ടാവും... അവളിപ്പോ ഏതോ ഒരു അനാഥാലയത്തിലെ കുട്ടികളുടെ ട്രെയിനർ ആണെന്നാണ് അറിഞ്ഞത്...
അവളോടൊപ്പം അവിടെയും ഒന്ന് പോണം.."
അങ്ങനെ ഓരോന്ന് ആലോചിച്ച് ഷൈൻ ഉറക്കത്തിലേക്ക് വീണു...
??????????
ദിയ ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടു....
അത് കണ്ടതും അവൾക്കരികിൽ ബെഡിൽ കിടന്നിരുന്ന മായ ചോദിച്ചു...
മായ: എന്താ അവൻ പറയുന്നത്...??
ദിയ: രാത്രി സല്ലപിക്കാൻ വേണ്ടി വിളിച്ചതാണ്...
മായ:
💬 Comments
View all comments