0%

Chapter Title : Love Or Hate 10 [Rahul Rk]

Author : Rahul RK Read All Parts 767
മായ ആംഗ്യ ഭാഷയിൽ സംസാരിച്ചു തുടങ്ങി.. മായ: അർജുൻ ആയിരുന്നല്ലെ.. ദിയ: അതെ.. ഷൈൻ വിളിച്ചിരുന്നു എന്നെ.. മായ: എന്നിട്ട്..?? ദിയ: തമ്മിൽ കാണണം എന്ന് പറഞ്ഞു..
മായ: എന്നിട്ട് നീ എന്ത് പറഞ്ഞു..?? ദിയ: വേണ്ടെന്ന് പറഞ്ഞു... ഇനി അവൻ എന്നെ കല്ല്യാണത്തിന് കണ്ടാൽ മതി... മായ: അതെന്താ..?? ദിയ: അതാണ് നല്ലത്... പിന്നെ.. രണ്ട് വർഷം മുൻപ് നീ പാതിക്ക്‌ വച്ച് നിർത്തിയ ഒരു നോവൽ ഇല്ലേ അത് നമുക്ക് വീണ്ടും എഴുതണം... മായ: വീണ്ടും എഴുതാനോ.. എന്ത് എഴുതാൻ..?? ദിയ: ഞാൻ പറയാം.. നീ റെഡിയായി ഇരുന്നോ... മായ: ഹും... ദിയ വിദൂരതയിലേക്ക് നോക്കി ഗൂഢമായി പുഞ്ചിരിച്ചു... ആ ചിരിക്ക് പിന്നിലും അവള് ആയിരം അർത്ഥങ്ങൾ ഒളിച്ചിരുന്നു... ??????????? എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ആണ് പപ്പ അത് പറഞ്ഞത്... പപ്പ: കല്ല്യാണം ഇനി അധികം വച്ച് നീട്ടണ്ട എന്നാണ് അവര് പറയുന്നത്... അമ്മച്ചി: കല്ല്യാണത്തിന്റെ കാര്യം ഒക്കെ എങ്ങനെ ആണ് തീരുമാനിച്ചിരിക്കുന്നത്..?? ഷൈൻ എല്ലാം അക്ഷമനായി കേൾക്കുകയായിരുന്നു... പപ്പ: അതിപ്പോ നമ്മുടെ രീതിയിൽ വേണോ അവരുടെ രീതിയിൽ വേണോ എന്നാണല്ലോ പ്രശ്നം... അളിയൻ: അവരെന്താ പറയുന്നത്.?? പപ്പ: അവര് പറയുന്നത് അവർക്ക് അതികം ബന്ധുക്കളെ ഒന്നും ക്ഷണിക്കാനും പറയാനും ഒന്നും ഇല്ല.. അതുകൊണ്ട് നമ്മുടെ രീതിയിൽ നടത്തിയാൽ മതി എന്നാണ്.. പിന്നെ ചെറുതായിട്ട് വേണമെങ്കിൽ പിന്നെ അവരുടെ രീതിയിൽ ഒന്ന് നടത്താം എന്ന്... എടാ ഷൈനെ നീ എന്ത് പറയുന്നു...?? ഷൈൻ: ഞാൻ ദിയയോട് ഒന്ന് ചോദിച്ചിട്ട്... പപ്പ: അതല്ലേ പറഞ്ഞത്

💬 Comments

View all comments