Chapter Title : Love Or Hate 10 [Rahul Rk]
ഗസ്സ് ചെയ്യ്...
ആൻഡ്രൂ: ഹാപ്പി അല്ലെ..
ഷൈൻ: ഒരു കണക്കിന് ഹാപ്പി ആണ്.. മറ്റൊരു തരത്തിൽ സങ്കടവും ഉണ്ട്..
ആൻഡ്രൂ: എന്തിനാ സങ്കടം..??
ഷൈൻ: അവളെ ഞാൻ വിഷമിപ്പിച്ചു.. രണ്ട് വർഷം ഞങ്ങൾക്ക് നഷ്ടമായി... അതൊക്കെ ആലോചിക്കുമ്പോൾ...
ആൻഡ്രൂ: ഹാ.. നീ അത് വിട്.. അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ... ഇനിയും അതിൽ പിടിച്ച് തൂങ്ങല്ലെ....
ഷൈൻ: അതെ... എല്ലാം കഴിഞ്ഞു... ഇനി വേണം ഒന്ന് ജീവിച്ച് തുടങ്ങാൻ...
ആൻഡ്രൂ: എന്താ മോനെ.. ഒറ്റ രാത്രി കൊണ്ട് നീ അങ്ങ് ഡീസന്റ് ആയിപോയോ...
ഷൈൻ: അതെന്താടാ... ഞാൻ അല്ലേലും ഡീസന്റ് അല്ലേ..
ആൻഡ്രൂ: പിന്നെ.. പിന്നെ.. നീ മിസ്റ്റർ പെർഫെക്റ്റ് അല്ലേ....
അങ്ങനെ അവർ രണ്ടുപേരും അവിടെ ഇരുന്നു കുറെ നേരം സംസാരിച്ചു...
ഷൈൻ ഇപ്പോൾ സത്യം പറഞ്ഞാൽ ഒരു സ്വപ്ന ലോകത്തിൽ ആണ്...
ആ ലോകത്ത് പക്ഷേ അവനും ദിയയും അവരുടെ ജീവിതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ....
???????????
ടേബിളിൽ കിടന്ന് ഫോൺ റിംഗ് ചെയ്യുന്നുണ്ട്...
അവസാനം ദിയ വന്ന് ഫോൺ എടുത്തു... അർജുൻ ആയിരുന്നു...
ദിയ: ഹലോ അർജുൻ...
അർജുൻ: ഷൈൻ വിളിച്ചിരുന്നു എന്നെ... തന്റെ നമ്പർ ചോദിച്ചാണ് വിളിച്ചത്... ഞാൻ കൊടുത്തിട്ടുണ്ട്...
ദിയ: എന്നെ വിളിച്ചിരുന്നു ഇപ്പൊ... പിന്നെ ..അവനും ആയി അത്ര കമ്പനി ആവണ്ട.. ഒരു ഗ്യാപ് ഇട്ട് നിന്നാൽ മതി.. നമ്മുടെ പ്ലാനിൽ ഒന്നും അവന് ഒരു സംശയവും തോന്നാൻ പാടില്ല...
അർജുൻ: ശരി ദിയ...
ദിയ: ഓകെ...
ദിയ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും പുറകിൽ മായ നിൽക്കുന്നത് കണ്ടു്...
💬 Comments
View all comments