0%

Chapter Title : Love Or Hate 10 [Rahul Rk]

Author : Rahul RK Read All Parts 372

Love Or Hate 10

Author : Rahul RK | Previous Parts



ജീവിതത്തിൽ പല അധ്യായങ്ങളും ഉണ്ടാകും... ഒരു മോശം അധ്യായം, ഒരിക്കലും ജീവിതത്തിന്റെ അവസാനവും, ഒരു നല്ല അധ്യായം ജീവിതത്തിന്റെ തുടക്കവും ആകണം എന്നില്ല.... നിങ്ങൾ അതിനോടൊത്ത് സഞ്ചരിക്കാൻ തയ്യാറാകണം... (ആരോ പറഞ്ഞത്....)ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു..... (തുടരുന്നു...) പെട്ടന്നാണ് വാതിലിൽ ഒരു കൊട്ട് കേട്ടത്... ഷൈൻ: എസ്... ഡോർ തുറന്ന് കൊണ്ട് ആൻഡ്രൂ അകത്തേക്ക് വന്നു... നേരെ വന്നു മുന്നിലെ ചെയർ വലിച്ച് ഇരുന്നു... ഷൈൻ ആൻഡ്രുവിനെ തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്... ആൻഡ്രൂ: എന്താടാ ഒരു അളിഞ്ഞ ചിരി... അതിനും മറുപടിയായി ഷൈൻ വെറുതെ ചിരിക്കുക മാത്രം ആണ് ചെയ്തത്... ആൻഡ്രൂ: നീ ഈ തൊലിച്ച ചിരി നിർത്തി കാര്യം പറ... ഷൈൻ: ഞാൻ ഇപ്പൊ ദിയയെ വിളിച്ചിരുന്നു... ആൻഡ്രൂ: എന്നിട്ട്..?? ഷൈൻ: അവക്ക് ഇപ്പോഴും ഒരു ചെറിയ പരിഭവം ഉണ്ട്...എന്തൊക്കെ ആയാലും ഞാൻ അത്രേം വലിയ ഒരു തെറ്റ് ചെയ്തതല്ലേടാ ആ വിഷമം അവൾക്ക് ഉണ്ടാകും.... ഇനി വേണം എല്ലാം ഒന്ന് റെഡി ആക്കി എടുക്കാൻ... ആൻഡ്രൂ: ഹാ.. എല്ലാം റെഡി ആകട്ടെ... എന്നാലും എനിക്കിപ്പോഴും വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല... ഷൈൻ: എന്ത്..?? ആൻഡ്രൂ: അല്ല.. ഒരു രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് ഉണ്ടായ പ്രോഗ്രസ്... ഷൈൻ: സത്യം പറഞ്ഞാൽ എനിക്കും ഒരു ഐഡിയയും ഇല്ല മോനെ... എന്റെ ഇപ്പോഴത്തെ ഒരു ഫീലിംഗ് എന്താ അറിയോ നിനക്ക്... ആൻഡ്രൂ: എന്താ..?? ഷൈൻ: ഹാ ഒന്ന് ഗസ്സ്‌ ചെയ്യ്...
ആൻഡ്രൂ: ഹാപ്പി അല്ലെ.. ഷൈൻ: ഒരു കണക്കിന് ഹാപ്പി ആണ്.. മറ്റൊരു തരത്തിൽ സങ്കടവും ഉണ്ട്.. ആൻഡ്രൂ: എന്തിനാ സങ്കടം..?? ഷൈൻ: അവളെ ഞാൻ വിഷമിപ്പിച്ചു.. രണ്ട് വർഷം ഞങ്ങൾക്ക് നഷ്ടമായി... അതൊക്കെ ആലോചിക്കുമ്പോൾ... ആൻഡ്രൂ: ഹാ.. നീ അത് വിട്‌.. അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ... ഇനിയും അതിൽ പിടിച്ച് തൂങ്ങല്ലെ.... ഷൈൻ: അതെ... എല്ലാം കഴിഞ്ഞു... ഇനി വേണം ഒന്ന് ജീവിച്ച് തുടങ്ങാൻ... ആൻഡ്രൂ: എന്താ മോനെ.. ഒറ്റ രാത്രി കൊണ്ട് നീ അങ്ങ് ഡീസന്റ് ആയിപോയോ... ഷൈൻ: അതെന്താടാ... ഞാൻ അല്ലേലും ഡീസന്റ് അല്ലേ.. ആൻഡ്രൂ: പിന്നെ.. പിന്നെ.. നീ മിസ്റ്റർ പെർഫെക്റ്റ് അല്ലേ.... അങ്ങനെ അവർ രണ്ടുപേരും അവിടെ ഇരുന്നു കുറെ നേരം സംസാരിച്ചു...

💬 Comments

View all comments