Chapter Title : മാധവിയുടെ മാതൃത്വവും മകന്റെ സമർപ്പണവും [സിൽക്ക് സ്മിതയുടെ ആരാധകൻ]
"കൊശവ നീ ഇങ്ങനെ ഞെട്ടണ്ട , എന്റെ മോന് കെട്ടിച്ചു കൊടുക്കുമോ എന്ന കേട്ടത് " ഭാസ്കരൻ ഒന്ന് നെടുവീർപ്പിട്ടു. ഗിരി , ഗോപാലന്റെ സ്വത്തു വക കളുടെ ഏക അവകാശി. ഇരിക്കുന്നിടം പൊന്ന് ഇട്ട് കസേരയാക്കി അതിൽ ഞെളിഞ്ഞിരിക്കാൻ കെല്പുള്ളവൻ ഗിരി. പക്ഷെ... ചെറുതല്ലാത്ത ഒരു പ്രെശ്നം ഉണ്ട്. ആളുടെ ആദ്യ കല്യാണം കഴിഞ്ഞത് ആണ്. കൂടാതെ ആ പെൺകുട്ടി മരിക്കുകയും ചെയ്തു. നാട്ടിലൊക്കെ സംസാരം അതിനെ കഴുത്തു ഞെരിച്ചു കൊന്നു കെട്ടി തൂക്കി എന്നാണ്. പെണ്ണ് പിടി,കഞ്ചാവടി അങ്ങനെ എല്ലാ കുരുത്തക്കേടും ഉള്ള ഒരു പേടി സ്വപ്നം ആയിരുന്നു ഗിരി. "ഭാസ്കരൻ ഒന്നും പറഞ്ഞില്ല ..." അയാളുടെ തല, പുകഞ്ഞ ആലോചനയിൽ മുഴുകുകയായിരുന്നു. തന്റെ എല്ലാ കടവും ഇതിലൂടെ മാറി കിട്ടും. പോരാത്തതിന് മകൾക്ക് ഒരു ജീവിതവുമാകും. പിന്നെ നാട്ടുകാര് പറയുന്നത് സത്യം ആകണം എന്നുണ്ടോ??? ക്ഷേ മാധവി സമ്മതിക്കുമോ??? "ഭാസ്കര മറുപടി പറയു.. ഇല്ലേ പൈസ വച്ച് പൊയ്ക്കോളൂ " "അത്.. സാറേ,അവളുടെ ഇഷ്ടം..." ഗോപാലന്റെ പൊട്ടിച്ചിരി അവിടെ മുഴങ്ങി. "കൊശവ പെണ്ണിന്റെ സമ്മതം എന്തിനാടോ? കൂടാതെ നിനക്ക് ഞാൻ അക്കരക്കരയിലെ ഷാപ്പ് എഴുതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. " മതി ഇനിയും ചിന്തിച്ചു കൂട്ടി തനിക്കു വന്നു കേറിയ ലക്ഷ്മിയെ പടിയിറക്കി വിടാൻ പാടില്ല. "സമ്മതം സാറേ പൂർണ്ണ സമ്മതം." അവിടെ മാറി മറിയുകയായി മാധവിയുടെ ജീവിതം. കല്യാണം കെംകേമമായി തന്നെ നടന്നു. ഗിരിക്ക് അവളെക്കാൾ14 വയസ്സ് കൂടുതൽ ആയിരുന്നു.വെറും ക്രൂരനായ അയാളുടെ സ്നേഹത്തിന്റെ അടയാളങ്ങൾ അവളുടെ ശരീരമാകെ കാണാമായിരുന്നു. കല്യാണം കഴിഞ്ഞു
💬 Comments
View all comments